ETV Bharat / bharat

പ്രസിഡന്‍റ് കോവിന്ദിനെ സന്ദർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി

author img

By

Published : Jun 12, 2021, 1:47 AM IST

അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശ് മന്ത്രിസഭ വിപുലീകരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ആദിത്യനാഥിന്‍റെ ഡൽഹി സന്ദർശനം.

Uttar Pradesh CM  President Kovind  Yogi Adityanath news  ഉത്തർപ്രദേശ് മുഖ്യമന്ത്രി  യോഗി ആദിത്യനാഥ് വാർത്ത  പ്രസിഡന്‍റ് കോവിന്ദ്
പ്രസിഡന്‍റ് കോവിന്ദിനെ സന്ദർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി

ന്യൂഡൽഹി: രാജ്യ തലസ്ഥാന സന്ദർശനത്തിന്‍റെ രണ്ടാം ദിവസത്തിൽ പ്രസിഡന്‍റ് രാം നാഥ് കോവിന്ദിനെ സന്ദർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രസിഡന്‍റിനെ സന്ദർശിച്ച വിവരം മുഖ്യമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശ് മന്ത്രിസഭ വിപുലീകരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ആദിത്യനാഥ് ഡൽഹി സന്ദർശനം നടത്തുന്നത്.

Also Read: നവംബറോടെ മുഴുവൻ ജീവനക്കാർക്കും വാക്‌സിൻ നൽകുമെന്ന് ബെംഗളൂരുവിലെ കമ്പനികൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും പാർട്ടി പ്രസിഡന്‍റ് ജെ.പി. നദ്ദയെയും അദ്ദേഹം നേരത്തെ സന്ദർശിച്ചിരുന്നു. അടുത്ത വർഷം ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങളും കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച വീഴ്‌ചകളും അടക്കം ചർച്ചചെയ്യാനായാണ് അദ്ദേഹം സന്ദർശനം നടത്തുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. സംസ്ഥാനത്തെ ബിജെപിയെ ശക്തിപ്പെടുത്താൻ ആവശ്യമായ നടപടികളും ചർച്ചയായി എന്നാണ് ലഭിക്കുന്ന വിവരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.