ETV Bharat / bharat

ഭക്തി സാന്ദ്രമായി 'കാശി'; നവംബര്‍ 19ന് 'ചാർധാം യാത്ര' അവസാനിക്കും - ക്ഷേത്ര കമ്മിറ്റി

ബദരീനാഥ് കേദാര്‍നാഥ് ധാമുകളുടെ നടകള്‍ അടയ്‌ക്കുന്നതോടെ ഉത്തരകാശിയിലെ ഇക്കൊല്ലത്തെ ചാർധാം യാത്രക്ക് സമാപനം, ഭക്തരുടെ എണ്ണത്തിലും വര്‍ധനവ്

Uttar kashi  Badrinath  Kedarnath  Gangotri Dham  Chardham Yatra  കാശി  ബദരീനാഥ്  നട അടയ്‌ക്കുന്നതോടെ  ചാർധാം യാത്ര  ചാർധാം  കേദാര്‍നാഥ്  ഉത്തരകാശി  ഭക്തരുടെ എണ്ണത്തിലും വര്‍ധനവ്  ക്ഷേത്ര കമ്മിറ്റി  ധാം
ഭക്തി സാന്ദ്രമായി 'കാശി'; നവംബര്‍ 19 ന് ബദരീനാഥ് ക്ഷേത്ര നട അടയ്‌ക്കുന്നതോടെ അവസാനിക്കുന്നത് ഇക്കൊല്ലത്തെ 'ചാർധാം യാത്ര'
author img

By

Published : Oct 26, 2022, 8:35 PM IST

ഉത്തരകാശി: ബദരീനാഥ് കേദാർനാഥ് ക്ഷേത്ര നട അടയ്‌ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്ര കമ്മിറ്റി ഇഒ രമേഷ് ചന്ദ്ര തിവാരി. ഇന്നലെ (25.10.2022) രാത്രി വൈകി പ്രത്യേക ആരാധന നടത്തി ഇന്ന് ഉച്ചക്ക് 12.09ഓടെ ഗംഗോത്രി ധാം ക്ഷേത്രത്തിന്‍റെ നട അടയ്‌ച്ചിരുന്നു. യമുനോത്രി ധാമിന്‍റെ നട നാളെ അടയ്‌ക്കും. വരുന്ന നവംബർ 19ന് ഉച്ചകഴിഞ്ഞ് 3.35ന് ബദരീനാഥ് ധാമിന്റെ ക്ഷേത്ര നട അടയ്‌ക്കുന്നതോടെ 2022ലെ ചാർധാം (നാല് ധാമുകള്‍) യാത്ര അവസാനിക്കും.

കഴിഞ്ഞ മെയ് മൂന്നിന് ഗംഗോത്രിയുടെയും യമുനോത്രിയുടെയും ക്ഷേത്ര നടകള്‍ തുറന്നതോടെയാണ് 2022ലെ ചാർധാം യാത്ര ആരംഭിക്കുന്നത്. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഗംഗോത്രി ധാമില്‍ മെയ് മൂന്ന് മുതല്‍ തിങ്കളാഴ്‌ച (ഒക്‌ടോബര്‍ 24) വരെ 6,24,371 ഭക്തരാണെത്തിയത്. ഇവിടെ തന്നെ സ്ഥിതി ചെയ്യുന്ന ഗംഗോത്രിയും യമുനോത്രി ധാമുകളില്‍ 1,110,006 ഭക്തരുമെത്തി. എന്നാല്‍ ചമോലി ജില്ലയിലെ അളകനന്ദ നദീതീരത്തുള്ള ബദരീനാഥ് ധാമില്‍ നട തുറന്ന മെയ് എട്ട് മുതല്‍ തിങ്കളാഴ്‌ച (ഒക്‌ടോബര്‍ 24) വരെ 1,644,085 ഭക്തരാണെത്തിയത്.

ഇത്തവണ കേദാർനാഥ് ധാം സന്ദർശിക്കാൻ ഭക്തരുടെ ഒഴുക്കായിരുന്നു. മെയ് ആറിന് നട തുറന്ന കേദാര്‍നാഥില്‍ തിങ്കളാഴ്‌ച (ഒക്‌ടോബര്‍ 24) വരെ 1,555,543 ഭക്തരെത്തി. ഇതില്‍ 1,54,182 തീര്‍ഥാടകരും ഹെലികോപ്‌ടര്‍ മാര്‍ഗമാണ് കേദാര്‍നാഥ് സന്ദര്‍ശിച്ചത്. മാത്രമല്ല തിങ്കളാഴ്‌ച വരെ ബദരീനാഥ്-കേദാർനാഥ് ധാമിലെത്തിയ തീര്‍ഥാടകരുടെ എണ്ണം 31,99,628 ആണ്. ഈ സമയത്ത് നാല് ധാമുകളും സന്ദര്‍ശിച്ച തീര്‍ഥാടകരുടെ എണ്ണം 4,309,634 പേരാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.