ETV Bharat / bharat

കാമുകനുമായി ഒന്നിക്കണം; അമേരിക്കയിൽ നിന്ന് പശ്ചിമ ബംഗാളിലേക്കെത്തി പെണ്‍കുട്ടി - കാമുകനുമായി ഒന്നിക്കണം

അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ബംഗ്ലാദേശ് വംശജയായ ഫർഹാനയാണ് കാമുകനായ മുഷാഫിർ ഹുസൈനെ കാണാൻ ഇന്ത്യയിലേക്ക് എത്തിയത്

US woman flies to West Bengal to unite with lover  കാമുകനെക്കാണാൻ യുഎസിൽ നിന്നെത്തി പെണ്‍കുട്ടി  അമേരിക്കയിൽ നിന്ന് പശ്ചിമബംഗാളിലെത്തി പെണ്‍കുട്ടി  ഫർഹാന  മുഷാഫിർ  Love is said to transcend all boundarie  സോഷ്യൽ മീഡിയ കണ്ടന്‍റ് ക്രിയേറ്റർ
കാമുകനുമായി ഒന്നിക്കണം; അമേരിക്കയിൽ നിന്ന് പശ്ചിമ ബംഗാളിലേക്കെത്തി പെണ്‍കുട്ടി
author img

By

Published : Oct 19, 2022, 2:11 PM IST

മുർഷിദാബാദ്: ഇന്ത്യയിലുള്ള കാമുകനെ കാണാൻ അമേരിക്കയിൽ നിന്ന് പശ്ചിമ ബംഗാളിലെ മുർഷിദാബാദിലേക്കെത്തി പെണ്‍കുട്ടി. അമേരിക്കയിലെ കെന്‍റക്കിയിലെ ലെക്‌സിംഗ്‌ടണിൽ സ്ഥിരതാമസമാക്കിയ ബംഗ്ലാദേശ് വംശജയായ ഫർഹാനയാണ് (22) കാമുകനായ മുഷാഫിർ ഹുസൈനെ കാണാൻ ഇന്ത്യയിലേക്ക് എത്തിയത്.

'ഇത് യാദൃശ്ചികമായ തീരുമാനമല്ല. കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങൾക്ക് പരസ്‌പരം അറിയാം. കുറച്ചു കാലമായി ഈ യാത്ര നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. വിസ റദ്ദാക്കിയതിനാൽ എന്‍റെ യാത്ര വൈകി. വിവാഹം കഴിക്കാനും അവനെ അമേരിക്കയിലേക്ക് കൊണ്ടുപോകാനുമായാണ് ഞാൻ ഇവിടെ വന്നത്. ഉടനെ തന്നെ ഞങ്ങൾ തിരികെ അമേരിക്കയിലേക്ക് പോകും', ഫർഹാന ഇടിവി ഭാരതിനോട് പറഞ്ഞു.

അതേസമയം താനും പുതിയ ജീവിതത്തിലേക്ക് കടക്കാൻ തയ്യാറാണെന്ന് സോഷ്യൽ മീഡിയ കണ്ടന്‍റ് ക്രിയേറ്റർ കൂടിയായ മുഷാഫിർ പറഞ്ഞു. 'എന്നിൽ വിശ്വസിച്ച് കുടുംബത്തെ പോലും ഉപേക്ഷിച്ചാണ് അവൾ എന്‍റെ അടുത്തേക്ക് വന്നത്. എന്നിൽ അവൾ അർപ്പിച്ച വിശ്വാസം ഞാൻ കാത്തുസൂക്ഷിക്കും', മുഷാഫിർ വ്യക്‌തമാക്കി.

സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും തമ്മിൽ പ്രണയത്തിലായത്. നിലവിൽ പഠനം പൂർത്തിയാക്കിയ ശേഷം യുഎസിൽ ഒരു പാർട്ട് ടൈം ജോലി ചെയ്‌ത് വരികയാണ് ഫർഹാന.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.