ലഖ്‌നൗ (ഉത്തര്‍പ്രദേശ്): വ്യാജ കോൾ സെന്‍റർ നടത്തി യുഎസ് പൗരന്മാരെ കബളിപ്പിച്ചതിന് 16 പേർ അറസ്റ്റിൽ (Fake Call Centre). ഉത്തർപ്രദേശ് പോലീസിന്‍റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് തട്ടിപ്പുകാരെ അറസ്റ്റ് ചെയ്‌തത് (US citizens were defrauded). എസ്‌ടിഎഫും (Special Task Force - STF) ഗൗതം ബുദ്ധ നഗർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ശനിയാഴ്‌ച (നവംബര്‍ 18) നോയിഡയിൽ നിന്ന് ഇവരെ പിടികൂടിയത്. 40 - ലധികം യുഎസ് പൗരന്മാരുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും കണ്ടെടുത്തു.
യുഎസിലെ തന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ഹോങ്കോങ്ങിലെ ഒരു ബാങ്കിന്‍റെ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫര്‍ ചെയ്‌തുവെന്ന അമേരിക്കക്കാരന്‍റെ ഇ-മെയിൽ പരാതിയെ (E-mail complaint) തുടർന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് എസ്‌ടിഎഫ് പ്രസ്‌താവനയിൽ പറഞ്ഞു. നോയിഡയിലെ ഫേസ്-1 പോലീസ് സ്റ്റേഷന്‍റെ പരിധിയിലുള്ള കെട്ടിടത്തിലാണ് കോൾ സെന്‍റർ പ്രവർത്തിച്ചിരുന്നത്.
സംഘം യുഎസ് പൗരന്മാരുടെ സോഷ്യൽ സെക്യൂരിറ്റി നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ വാങ്ങുകയും പിന്നീട് അവരെ വിളിച്ച് കബളിപ്പിക്കുകയും ചെയ്‌തതായി പ്രതി പറഞ്ഞതായി എസ്‌ടിഎഫ് പറഞ്ഞു. പണം ഹോങ്കോങ്ങിലെ വിവിധ ബാങ്കുകളുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
ശസ്‌ത്രക്രിയ തട്ടിപ്പ്: ശസ്‌ത്രക്രിയയ്ക്കിടെ രോഗി മരിച്ച സംഭവത്തിൽ 42 കാരനായ ഫാർമസിസ്റ്റിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്‌തു. പ്രഹ്‌ലാദ്‌പൂരിലെ ലാൽ കുവാൻ സ്വദേശി ജുൽഫിക്കറിനെയാണ് ഫാർമസി കടയിൽ നിന്ന് പിടികൂടിയത്. ഞായറാഴ്‌ച (നവംബര്‍ 19) ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു.
ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലെ ക്ലിനിക്കിലാണ് സംഭവം. ശസ്ത്രക്രിയയ്ക്കിടെ രണ്ട് രോഗികൾ അടുത്തിടെ മരിച്ച ക്ലിനിക്കിലേക്ക് ഫാർമസിസ്റ്റ് രോഗിയെ റഫർ ചെയ്യാറുണ്ടായിരുന്നു. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. എംബിബിഎസ് ഡോക്‌ടർമാരായ അഗർവാൾ മെഡിക്കൽ സെന്‍റർ നടത്തുന്ന നീരജ് അഗർവാൾ, ജസ്പ്രീത് സിംഗ് അഗർവാളിന്‍റെ ഭാര്യ പൂജ, മുൻ ലബോറട്ടറി ടെക്‌നീഷ്യൻ മഹേന്ദർ സിംഗ് എന്നിവരെ നവംബർ 14 ന് അറസ്റ്റ് ചെയ്യുകയും നവംബർ 16 ന് കോടതിയിൽ ഹാജരാക്കുകയും അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്‌തു.
ഒരു രോഗിക്ക് മൊത്തം ബിൽ തുകയുടെ 35 ശതമാനം ജുൽഫിക്കറിന് നൽകിയിരുന്നു. ജുൽഫിക്കർ അഗർവാളിന്‍റെ ക്ലിനിക്കിലേക്ക് അയച്ച അവസാന രോഗിയായ അസ്‌ഗര്‍ അലി ശസ്ത്രക്രിയയ്ക്കിടെ മരിച്ചതായി ഡിസിപി അറിയിച്ചു. കഴിഞ്ഞ അഞ്ചാറു വർഷമായി ജുൽഫിക്കർ അഗർവാളുമായി ബന്ധപ്പെട്ടിരുന്നു. പ്രസവം, ഗർഭച്ഛിദ്രം, രോഗങ്ങളുടെ ചികിത്സ എന്നിവയ്ക്കായി 40 മുതൽ 50 വരെ രോഗികളെ അഗർവാളിലേക്ക് റഫർ ചെയ്‌തിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: ശസ്‌ത്രക്രിയ തട്ടിപ്പ്; രോഗികളെ ക്ലിനിക്കിലേക്ക് റഫർ ചെയ്‌ത ഫാർമസിസ്റ്റ് അറസ്റ്റിൽ