ലഖ്‌നൗ: കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് എട്ട് വരെയുള്ള ക്ലാസുകൾക്ക് അവധി നൽകാൻ തീരുമാനം. മാർച്ച് 24 മുതൽ 31 വരെയാണ് അവധി നൽകാൻ തീരുമാനിച്ചത്. നിലവിൽ പരീക്ഷകൾ ഒന്നും നടക്കാത്ത മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർച്ച് 25 മുതൽ 31 വരെ അടച്ചിടാൻ തീരുമാനിച്ചതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.
സംസ്ഥാനത്ത് നിലവിൽ 3,036 രോഗികൾ ചികിത്സയിലുണ്ട്. 5,95,743 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8,759 ആയി. രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്.