ലക്‌നോ: ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലെ സൈനിക സ്‌കൂളിന് ജനറല്‍ ബിപിന്‍ റാവത്തിന്‍റെ പേര് നല്‍കാന്‍ തീരുമാനിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇന്ത്യയിലെ ആദ്യത്തെ സംയുക്‌ത സൈനിക മേധാവിയായിരുന്നു ഹെലികോപ്‌റ്റര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്ത്.
രാജ്യത്തെ 33 സൈനിക സ്‌കൂളുകളില്‍ ഒന്നാണ് 2019 ഏപ്രില്‍ ഒന്നിന് ആരംഭിച്ച മെയിന്‍പുരി സൈനിക സ്‌കൂള്‍. കഴിഞ്ഞ ഡിസംബര്‍ എട്ടിന് തമിഴ്‌നാട്ടിലെ കുനൂരില്‍ നടന്ന ഹെലികോപ്‌റ്റര്‍ അപകടത്തിലാണ് ജനറല്‍ ബിപിന്‍ റാവത്തും അദ്ദേഹത്തിന്‍റെ ഭാര്യയും അടക്കം 13 പേര്‍ മരണപ്പെട്ടത്.
ALSO READ:കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു