നോയിഡ: സൈബര്‍ തട്ടിപ്പു കേസില്‍ മൂന്ന് വിദേശികളെ അറസ്‌റ്റ് ചെയ്‌ത് ഉത്തര്‍പ്രദേശ് പൊലീസ്. ഇവരുടെ പക്കല്‍ നിന്നും ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്‍റെ വ്യാജ പാസ്‌പോര്‍ട്ട് കണ്ടെടുത്തതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. 1.81 കോടി രൂപ തട്ടിയെടുത്തെന്ന റിട്ടയേർഡ് ആർമി കേണലിന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.
Three foreigners arrested for cyber fraud case: പ്രതികളുടെ പേരില്‍ വഞ്ചന കുറ്റത്തിന് പൊലിസ് എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തു. സംഭവത്തില്‍ മൂന്ന് വിദേശികളെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇക്കീ ഉഫറെംവുക്‌വെ, ഒകോളോയ് ഡാമിയോണ്‍, അഡ്വിന്‍ കോളിന്‍സ് എന്നിവരാണ് അറസ്‌റ്റിലായത്. ഇതില്‍ രണ്ട് പേര്‍ നൈജീരിയയില്‍ നിന്നും ഒരാള്‍ ഘാനയില്‍ നിന്നുള്ള ആളാണെന്നും പൊലിസ് പറഞ്ഞു.
Police seized fake Indian currency from foreigners: വിദേശ വ്യാജ കറന്‍സിയും ഇത് നിര്‍മിക്കാനുള്ള ഉപകരണങ്ങളും വ്യാജ പാസ്‌പോര്‍ട്ടുകളുമാണ് ഇവരുടെ പക്കല്‍ നിന്നും പൊലിസ് കണ്ടെടുത്തത്. ഡോളര്‍, യൂറോ എന്നിവയുടെ ഏകദേശം 13 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികളും ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 10.76 കോടി രൂപ വില വരുന്ന വ്യാജ ഇന്ത്യന്‍ കറന്‍സിയും കണ്ടെടുത്തു.
Police seized fake passport of Aishwarya Rai: പ്രതികളില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് ഐശ്വര്യ റായിയുടെ വ്യാജ പാസ്‌പോര്‍ട്ട് പൊലീസ് കണ്ടെത്തിയത്. പ്രതികള്‍ വൻ സൈബര്‍ കുറ്റവാളികള്‍ ആണെന്നാണ് പൊലിസ് പറയുന്നത്. മാട്രിമോണിയൽ സൈറ്റുകൾ, ഡേറ്റിംഗ് ആപ്പുകൾ, സോഷ്യൽ മീഡിയ സൈറ്റുകൾ, ലോട്ടറി തട്ടിപ്പ് തുടങ്ങിയവയിലൂടെയും ഇവര്‍ ആളുകളെ കബളിപ്പിച്ചിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. കാന്‍സര്‍ ചികിത്സ ഔഷധങ്ങള്‍ വാങ്ങാമെന്ന് പറഞ്ഞാണ് വിരമിച്ച ആര്‍മി കേണലിനെ കബളിപ്പിച്ച് ഇവര്‍ പണം തട്ടിയതെന്നും പൊലീസ് അറിയിച്ചു.
ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സംഘം ഉപയോഗിച്ചിരുന്ന ആറ് മൊബൈല്‍ ഫോണുകള്‍, 11 സിം കാര്‍ഡുകള്‍, ലാപ്‌ടോപ്പുകള്‍, പ്രിന്‍ററുകള്‍, മറ്റ് ചില ഗാഡ്‌ജെറ്റുകള്‍ എന്നിവ സഹിതമാണ് ഇവരെ പിടികൂടിയത്. ഇവര്‍ ഉപയോഗിച്ചിരുന്ന മൂന്ന് കാറുകളും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്.
Also Read: പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് ഐശ്വര്യയുടെ സ്‌നേഹ ചുംബനം