ETV Bharat / bharat

ഉന്നാവോ ബലാത്സംഗക്കേസ് പ്രതിയുടെ ഭാര്യയുടെ സ്ഥാനാർഥിത്വം റദ്ദാക്കി ബിജെപി

സംഗീത സെംഗാറിനെ ഏപ്രിൽ 9ന് ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു.

UP panchayat polls  ഉത്തര്‍പ്രദേശ് തദ്ദേശഭരണ തെരഞ്ഞെടുപ്പ്  ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്  പഞ്ചായത്ത് തെരഞ്ഞെടുപ്പ്  panchayat election  up panchayat election  unnao case  Unnao rape  Kuldeep Singh Sengar  കുൽദീപ് സിങ് സെംഗാർ  Sangeeta Sengar  സംഗീത സെംഗാർ  ഉന്നാവോ ബലാത്സംഗം  ഉന്നാവോ കൂട്ടബലാത്സംഗം
UP panchayat polls: BJP withdraws candidature of Kuldeep Singh Sengar's wife
author img

By

Published : Apr 11, 2021, 4:26 PM IST

ലക്‌നൗ: ഉത്തര്‍പ്രദേശ് തദ്ദേശഭരണ തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് സംഗീത സെംഗാറിനെ ബിജെപി നീക്കി. മുൻ എം‌എൽ‌എയും ഉന്നാവോ ബലാത്സംഗക്കേസ് പ്രതിയുമായ കുൽദീപ് സിങ് സെംഗാറിന്‍റെ ഭാര്യയാണ് സംഗീത സെംഗാര്‍. തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്നാണ് നീക്കം.

ഇവര്‍ക്ക് പകരം പുതിയ മൂന്ന് പേരുകൾ സമർപ്പിക്കാൻ ഉന്നാവോ ജില്ല പ്രസിഡന്‍റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് സ്വതന്ത്ര ദേവ് സിങ് പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കൂടുതൽ വായനയ്‌ക്ക്: ഉന്നാവോ കൂട്ടബലാത്സംഗക്കേസ് പ്രതിയുടെ ഭാര്യ ബിജെപി സ്ഥാനാര്‍ഥി

2018ലെ ഉന്നാവോ ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് കുൽദീപ് സിങ് സെംഗാര്‍. ഏപ്രിൽ 9നാണ് സംഗീതയെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.