ലഖ്‌നൗ: കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് നവാബ്‌ഗഞ്ച് എംഎൽഎ കേസർ സിങ് ഗാംഗ്വാർ അന്തരിച്ചു. 64 വയസായിരുന്നു. നോയിഡ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഒരാഴ്‌ചയ്‌ക്കുള്ളിൽ ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന ബിജെപിയുടെ മൂന്നാമത്തെ നിയമസഭാംഗമാണിത്.
നേരത്തെ ലഖ്‌നൗ നിയമസഭാംഗമായ സുരേഷ് ശ്രീവാസ്‌തവ, ഔരയ്യ എംഎൽഎ രമേശ് ചന്ദ്ര ദിവാകർ എന്നിവർ കൊവിഡ് മൂലമാണ് മരിച്ചത്. കഴിഞ്ഞ വർഷവും യുപിയിലെ നൗഗവാൻ സാദത്ത് എംഎൽഎ ചേതൻ ചൗഹാൻ, ഘതംപൂർ എംഎൽഎ കമൽ റാണി എന്നിവർ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
Also Read: മഹാരാഷ്ട്ര മുന്‍ മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു
പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്‍റെ പേരിൽ പാർട്ടി മേധാവി മായാവതിയെ 2016ൽ പുറത്താക്കുന്നതിനുമുമ്പ് ഗാംഗ്വാർ ബിഎസ്‌പിയ്‌ക്കൊപ്പമുണ്ടായിരുന്നു. പിന്നീട് ബിജെപിയിൽ ചേർന്ന അദ്ദേഹം 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നവാബ്‌ഗഞ്ച് സീറ്റിൽ നിന്ന് വിജയിച്ചു. ഇദ്ദേഹത്തിന്‍റെ സഹോദരി ഉഷ ഗാംഗ്വാർ ബറേലി സില പഞ്ചായത്തിന്‍റെ ചെയർപേഴ്‌സണായിരുന്നു.
അതേസമയം പിതാവിന്‍റെ മരണത്തിന് നയിച്ച സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഗാംഗ്വാറിന്‍റെ മകൻ വിശാൽ സാമൂഹ്യമാധ്യമങ്ങളിൽ എത്തിയിരുന്നു. ഏപ്രിൽ 18ന് കൊവിഡ് പൊസിറ്റീവ് ആയതിന് പിന്നാലെ അദ്ദേഹത്തെ ബറേലിയിലെ രാം മൂർത്തി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയിരുന്നു. അതേ തുടർന്നാണ് മരണം സംഭവിക്കുന്നത്.