ജൗൻപൂർ: മാനസിക സ്വാസ്ഥ്യമുള്ളയാള്‍ മകളെയും ഒരു സ്ത്രീയെയും കുത്തിക്കൊന്നു. മുംതാസ് സോനുവിന്‍റെ ആക്രമണത്തില്‍ അമ്മക്കും ഭാര്യക്കും മകനും മറ്റൊരു കുടുംബാംഗത്തിനും പരിക്കേറ്റു. തിങ്കളാഴ്ച ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മുംതാസ് സോനു വാഹനത്തില്‍ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു. വൈകുന്നേരത്തോടെ വീട്ടിലെത്തിയ ഇയാള്‍ കഴിക്കാന്‍ ആഹാരത്തിനായി അടുക്കളയിലെത്തി. ആഹാരം ലഭിക്കാത്തതില്‍ പ്രകോപിതനായ മുംതാസ് കത്തിയെടുത്ത് മകള്‍ ഹമൈറയെയാണ് ആദ്യം കുത്തിയത്. കുട്ടിയെ രക്ഷപ്പെടുത്താനെത്തിയ ഇയാളുടെ അമ്മ ചന്ദ ബീഗത്തെയും മുംതാസ് കുത്തി. ഹമൈറ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നിലവിളികേട്ടെത്തിയ മുംതാസിന്‍റെ ഭാര്യയും മകനും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരെയും അയാള്‍ കുത്തുകയായിരുന്നു.
മുംതാസിനെ വീടിന് പുറത്തേക്ക് വിടാതിരിക്കാന്‍ ശ്രമിച്ച ബന്ധുവിനെയും അയാള്‍ ആക്രമിച്ചു. വീട്ടിലേക്ക് പാലുമായി വന്ന സുലേമ ദേവിയെയും മുംതാസ് കുത്തി. പരിക്കേറ്റ എല്ലാവരെയും പൊലീസ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും സുലേമ ദേവിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ഏഴ് വര്‍ഷമായി മുംതാസ് വാരണസിയിലെ ഒരു മാനസിക ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ജൗൻപൂർ പോലീസ് സൂപ്രണ്ട് രാജ് കരൺ നയ്യാർ പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു.