ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തര്‍ക്കത്തെ തുടര്‍ന്ന് കാമുകിയുടെ മൂക്ക് മുറിച്ച് കാമുകന്‍. ജലൗന്‍ ജില്ലയിലാണ് നാല്‍പതുകാരിയുടെ മൂക്ക് കാമുകന്‍ മുറിച്ചത്. ചികില്‍സയിലുള്ള സ്‌ത്രീയുടെ നില തൃപ്‌തികരമാണ്. വിവാഹം കഴിക്കാന്‍ സ്‌ത്രീയെ പ്രതി നിര്‍ബന്ധിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. വിവാഹിതയായ സ്‌ത്രീ തര്‍ക്കം കാരണം കഴിഞ്ഞ അഞ്ച് വര്‍ഷമായി തനിച്ച് താമസിക്കുകയാണ്.
രണ്ട് ദിവസം മുന്‍പ് പിലിബിത്ത് ജില്ലയില്‍ ആറ് വയസുകാരിയെ കരിമ്പിന്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടി മരിക്കുന്നതിന് മുന്‍പ് ബലാത്സംഗത്തിനിരയായിരുന്നു. നാല് വര്‍ഷത്തിനിടെ സ്‌ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നത് ഉത്തര്‍പ്രദേശിലാണ്. 66.79 ശതമാനമാണ് സംസ്ഥാനത്തെ സ്‌ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ നിരക്ക്.