ലക്നൗ: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കടയുടമ അറസ്റ്റിൽ. താരിഖത്ത് എന്ന കടയുടമയാണ് പൊലീസിന്റെ പിടിയിലായത്.
പ്രതി താരിഖത്ത് നടത്തുന്ന കടയിൽ പെണ്കുട്ടി സാധനം വാങ്ങാൻ എത്തിയപ്പോഴാണ് ഇയാൾ കുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. ഉടൻ തന്നെ കുട്ടി അവിടെ നിന്ന് ഓടി രക്ഷപ്പെട്ട് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ ഗാരി പുക്ത പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ALSO READ: വാക്സിനേഷനിലെ നിലപാട്: പ്രതിപക്ഷത്തെ തുറന്ന് കാട്ടാൻ ആഹ്വാനം ചെയ്ത് ജെ.പി നദ്ദ
പ്രതിക്കെതിരെ പോക്സോ നിയമപ്രകാരെ കേസ് രജിസ്റ്റർ ചെയ്തതായി ഗാരി പുക്ത പൊലീസ് അറിയിച്ചു.