ETV Bharat / bharat

ഫോണ്‍കോളില്‍ തര്‍ക്കം: ഭാര്യയെ തല്ലിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ലക്‌നൗവിലെ ടാൽക്കറ്റോറ പ്രദേശത്തെ കേദാന്‍ വിഹാറിലാണ് സംഭവം. ദമ്പതികള്‍ക്ക് രണ്ടുമക്കളുണ്ട്.

husband kills wife  talking over phone with her friend  talking over phone  committed suicide  husband kills wife and committed suicide  husband kills wife and committed suicide in up  latest murder news in uttarpradesh  latest national news  latest news today  സുഹൃത്തുമായുള്ള ഫോണ്‍ കോളിനെ ചൊല്ലി തര്‍ക്കം  ഭാര്യയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി  ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തു  ഫോണ്‍ കോളിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍  കുറച്ച് മാസങ്ങളായി നിരന്തരം കലഹിച്ചിരുന്നു  പുഷ്‌പയുടെ മൃതദേഹം തലയ്‌ക്കടിയേറ്റ നിലയിലും  ഫാനില്‍ കെട്ടിതൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്  ഉത്തര്‍പ്രദേശ് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
സുഹൃത്തുമായുള്ള ഫോണ്‍ കോളിനെ ചൊല്ലി തര്‍ക്കം; ഒടുവില്‍ ഭാര്യയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തു
author img

By

Published : Oct 5, 2022, 9:48 AM IST

ലക്‌നൗ: ഭാര്യയെ തലയ്‌ക്കടിച്ച് കൊന്നതിന് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തു. ലക്‌നൗവിലെ ടാൽക്കറ്റോറ പ്രദേശത്തെ കേദാന്‍ വിഹാറിലാണ് സംഭവം. ഭാര്യ സുഹൃത്തുമായി അമിതമായി ഫോണില്‍ സംസാരിച്ചതാണ് കൊലപാതകത്തിന് പ്രേരണയായത്.

കോണ്‍ട്രാക്ക്‌ടര്‍ കുല്‍വന്ത് സിങ്(50), ഭാര്യ പുഷ്‌ സിങ്(38) എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. സംഭവ സമയം ദമ്പതികള്‍ വീട്ടില്‍ തനിച്ചായിരുന്നു. മൂത്ത മകന്‍ സ്‌കൂളിലും ഇളയ മകന്‍ സുഹൃത്തിന്‍റെ വീട്ടിലുമായിരുന്നു.

വീട്ടിലെത്തിയ ഇളയമകന്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്ന് പ്രദേശവാസികളെ വിവരമറിയിക്കുകയായിരുന്നു. പുഷ്‌പയുടെ മൃതദേഹം തലയ്‌ക്കടിയേറ്റ നിലയിലും കുല്‍വന്തിന്‍റെ മൃതദേഹം തൊട്ടടുത്ത് ഫാനില്‍ കെട്ടിതൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. നിലത്ത് ഒരു അരകല്ലും കണ്ടെടുത്തതായി അഡീഷ്‌ണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ചിരണ്‍ജീവ് നാഥ് സിന്‍ഹ പറഞ്ഞു.

സംഭവ സ്ഥത്ത് നിന്നും ആത്മഹത്യ കുറിപ്പൊന്നും ലഭിച്ചിട്ടില്ല. സുഹൃത്തുമായുള്ള പുഷ്‌പയുടെ നിരന്തരമായ ഫോണ്‍ കോളിനെ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം നിലനിന്നിരുന്നു. വീട്ടില്‍ കുട്ടികളില്ലാതിരുന്ന തക്കം നോക്കി ഇരുവരും കലഹത്തിലേര്‍പ്പെട്ടിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നതിന് മുന്നോടിയായി കുല്‍വന്ത് പുഷ്‌പയെ കൊലപ്പെടുത്തി എന്നാണ് പ്രാഥമിക വിവരം.

തന്‍റെ മാതാപിതാക്കള്‍ ഫോണ്‍ കോളിനെ ചൊല്ലി കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരന്തരം കലഹിച്ചിരുന്നു. എന്നാല്‍, ഇങ്ങനെയൊരു സംഭവം നടക്കുമെന്ന് തീരെ വിചാരിച്ചില്ലെന്നും മരിച്ചു കിടക്കുന്ന മാതാപിതാക്കളെ കണ്ട ഉടനെ തന്നെ ബന്ധുവിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നുവെന്നും മരണപ്പെട്ട ദമ്പതികളുടെ ഇളയ മകന്‍ പറഞ്ഞു. ഇരുവരുടെയും മൃതദേഹം പോസ്‌റ്റ് മോര്‍ട്ടത്തിനയച്ചതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.