ETV Bharat / bharat

മുഖ്യമന്ത്രിയുടെ അപ്രന്‍റീസ്ഷിപ്പ് പ്രമോഷൻ സ്‌കീം; 80,000 യുവാക്കൾക്ക് പരിശീലനം

പരിശീലന കാലയളവിൽ യുവാക്കൾക്ക് 2,500 രൂപ പരിശീലന അലവൻസും സർക്കാർ നൽകും

author img

By

Published : Feb 27, 2021, 2:41 AM IST

CM Apprenticeship Promotion Scheme  UP govt initiatives  yogi adityanath government  UP Apprenticeship Promotion Scheme  മുഖ്യമന്ത്രിയുടെ അപ്രന്‍റീസ്ഷിപ്പ് പ്രമോഷൻ സ്‌കീം  ഉത്തർ പ്രദേശ് സർക്കാർ പ്രഖ്യാപനങ്ങൾ  യോഗി ആദിത്യനാഥ് സർക്കാർ  യുപി അപ്രന്‍റീസ്ഷിപ്പ് പ്രമോഷൻ സ്‌കീം
മുഖ്യമന്ത്രിയുടെ അപ്രന്‍റീസ്ഷിപ്പ് പ്രമോഷൻ സ്‌കീം; 80,000 യുവാക്കൾക്ക് പരിശീലനം

ലഖ്‌നൗ: 80,000ത്തിലധികം യുവാക്കൾക്ക് മുഖ്യമന്ത്രിയുടെ അപ്രന്‍റീസ്ഷിപ്പ് പ്രമോഷൻ സ്‌കീം പ്രകാരം പരിശീലനം നൽകാൻ ഉത്തർപ്രദേശ് സർക്കാർ. 2021 ൽ 86,000 ത്തോളം യുവാക്കൾക്ക് ഈ പദ്ധതി പ്രകാരം സർക്കാർ, സർക്കാരിതര, സഹകരണ, കോർപ്പറേഷൻ, സ്വകാര്യ വ്യവസായങ്ങളിൽ അപ്രന്‍റീസ്ഷിപ്പ് പരിശീലനം നൽകും. പരിശീലന കാലയളവിൽ യുവാക്കൾക്ക് 2,500 രൂപ പരിശീലന അലവൻസും സർക്കാർ നൽകും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യുവജന കേന്ദ്രങ്ങൾ സൃഷ്‌ടിക്കുകയെന്ന സർക്കാരിന്‍റെ പ്രയത്‌നത്തിനായുള്ള പ്രവർത്തനങ്ങളും ഈ പദ്ധതിയിലൂടെ വകുപ്പ് നടത്തി വരികയാണ്.

മുഖ്യമന്ത്രിയുടെ അപ്രന്‍റീസ്ഷിപ്പ് പ്രമോഷൻ സ്‌കീമിന് കീഴിൽ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) നടത്തുന്ന വിവിധ പദ്ധതികളിൽ 50,000 യുവാക്കൾക്കും പരിശീലനം നൽകും. വ്യാവസായിക വികസനത്തിനും എം‌എസ്‌എം‌ഇയ്ക്കും ഒപ്പം സംസ്ഥാനത്തെ 18 വകുപ്പുകളിലായി 37,000 യുവാക്കൾക്ക് കാര്യക്ഷമത പരിശീലനം, ആരോഗ്യ-കുടുംബക്ഷേമ വകുപ്പിൽ 5,000 യുവാക്കൾ, നഗരവികസന വകുപ്പിൽ 1,000, ജലസേചന വകുപ്പിൽ 5,000, സെക്കൻഡറി, ഉന്നത വിദ്യാഭ്യാസ വകുപ്പിൽ 2,000 യുവാക്കൾ എന്നീ നിലയിലേക്ക് പരിശീലനം വർധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.