ലക്‌നൗ : കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഉത്തർപ്രദേശ് സർക്കാർ. ഞയറാഴ്‌ച മുതൽ നിയന്ത്രണരഹിത മേഖലകളിൽ പരമാവധി 100 പേർ ഉൾപ്പെട്ട ഒത്തുചേരലുകൾ അനുവദിച്ചുകൊണ്ടാണ് പുതിയ ഉത്തരവ്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാവണം ഒത്തുകൂടലുകളെന്ന് വിവിധ വകുപ്പ് മേധാവികള്‍ക്ക് അയച്ച കത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി അവനിഷ് അവസ്‌തി നിര്‍ദേശിച്ചു.
ALSO READ: 'യോഗി ഭരണം പരാജയം'; തൊഴില്‍ നല്‍കാനും വിലക്കയറ്റം നിയന്ത്രിക്കാനും സര്‍ക്കാരിനായില്ലെന്ന് പ്രിയങ്ക
രണ്ടടി അകലത്തിലാവണം അതിഥികൾക്കുള്ള ഇരിപ്പിടങ്ങൾ ക്രമീകരിക്കേണ്ടത്. കൂടാതെ ശൗചാലയങ്ങളും മറ്റും അണുവിമുക്തമാക്കണമെന്നും കത്തിൽ പറയുന്നു. നേരത്തേ ജൂൺ 19ന്, 50 പേരെ ഉൾപ്പെടുത്തി ഒത്തുചേരലുകൾ അനുവദിക്കാമെന്ന് പ്രഖ്യാപിച്ചിരുന്നു.