ETV Bharat / bharat

സിദ്ദീഖ് കാപ്പൻ കൊവിഡ്‌ മുക്തനായെന്ന്‌ യുപി സർക്കാർ; വീണ്ടും ജയിലിലേക്ക്‌ മാറ്റി - കൊവിഡ്‌ മുക്തനായെന്ന്‌ യുപി സർക്കാർ

ആരോഗ്യപരമായ പ്രശ്‌നങ്ങൾ നിലവിൽ സിദ്ദീഖ് കാപ്പനില്ലെന്നും അതുകൊണ്ട്‌ തന്നെ ഡൽഹി എയിംസിലേക്ക്‌ സിദ്ദീഖ് കാപ്പനെ മാറ്റണമെന്ന ആവശ്യം തള്ളണമെന്നും യുപി സർക്കാർ സത്യവാങ് മൂലത്തിൽ ആവശ്യപ്പെട്ടു

siddique kappan  UP govt acquits Siddiqui Cappan  Transferred to jail again  കൊവിഡ്‌ മുക്തനായെന്ന്‌ യുപി സർക്കാർ  സിദ്ദീഖ് കാപ്പൻ
സിദ്ദീഖ് കാപ്പൻ
author img

By

Published : Apr 28, 2021, 1:25 PM IST

ന്യൂഡൽഹി: സിദ്ദീഖ് കാപ്പൻ കൊവിഡ്‌ മുക്തനായെന്ന്‌ യുപി സർക്കാർ. കാപ്പന്‍റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച്‌ സർക്കാർ സുപ്രീം കോടതിക്ക്‌ റിപ്പോർട്ട്‌ നൽകി. ഇന്നലെ അദ്ദേഹത്തെ മഥുര മെഡിക്കൽ കോളജിൽ നിന്ന്‌ ഡിസ്‌ചാർജ്‌ ചെയ്‌ത്‌ തിരിച്ച്‌ ജയിലിലേക്ക്‌ കൊണ്ടുപോയെന്നാണ്‌ സത്യവാങ്‌മൂലത്തിൽ പറയുന്നത്‌. ആരോഗ്യപരമായ പ്രശ്‌നങ്ങൾ നിലവിൽ സിദ്ദീഖ് കാപ്പനില്ലെന്നും അതുകൊണ്ട്‌ തന്നെ ഡൽഹി എയിംസിലേക്ക്‌ സിദ്ദീഖ് കാപ്പനെ മാറ്റണമെന്ന ആവശ്യം തള്ളണമെന്നും യുപി സർക്കാർ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. അദ്ദേഹത്തെ ആശുപത്രിയിൽ കെട്ടിയിട്ട്‌ ചികിത്സിച്ചുവെന്ന ഭാര്യയുടെ ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്നും യുപി സർക്കാർ അറിയിച്ചു.

സിദ്ദീഖ് കാപ്പനെ എയിംസിലേക്ക്‌ മാറ്റണമെന്ന ഹർജി സുപ്രീം കോടതി കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു. കാപ്പന്‍റെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട്‌ സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ്‌ യുപി സർക്കാർ സത്യവാങ്‌മൂലം നൽകിയിരിക്കുന്നത്‌.

കൂടുതൽ വായനക്ക്‌:സിദ്ദിഖ് കാപ്പന് ആശുപത്രിയിലും നരകജീവിതമെന്ന് ഭാര്യ റൈഹാന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.