മൗ(ഉത്തര്‍ പ്രദേശ്) : വ്യാപാര സ്ഥാപനത്തിലെ ജീവനക്കാര്‍ക്കുനേരെ കടയുടമയുടെ പീഡനശ്രമം. ഉത്തര്‍പ്രദേശിലെ മൗവിലുള്ള ഷോപ്പിംഗ് മാളിലാണ് സഹോദരിമാരായ രണ്ട് ജീവനക്കാര്‍ക്ക് നേരെയുള്ള കടയുടമയുടെ ലൈംഗികാതിക്രമം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലാവുകയും, സഹോദരിമാര്‍ പരാതിപ്പെട്ടതിനെയും തുടര്‍ന്ന് കടയുടമ ഷഹാബുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ശക്തമായ മഴയായതിനാല്‍ മാളില്‍ സമീപത്തുള്ള മറ്റു കടകള്‍ തുറന്നിരുന്നില്ല. മഴ കാരണം ജീവനക്കാരായ സഹോദരിമാര്‍ രണ്ട് പേരും ജോലിക്കായി നേരത്തെ തന്നെ കടയിലെത്തി. ഈ അവസരം മുതലെടുത്ത് ഷഹാബുദ്ദീന് ഇരുവരെയും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.
തുടര്‍ന്ന് അതിക്രമം നേരിട്ട പെണ്‍കുട്ടികളുടെ പരാതിയിന്മേല് വൈറലായ സിസിടിവി ദൃശ്യങ്ങള്‍ പരിഗണിച്ച് പൊലീസ് അഡീഷണല്‍ സൂപ്രണ്ട് ത്രിഭുവന്‍ നാഥ് ത്രിപാഠി കടയുടമയെ അറസ്റ്റ് ചെയ്യുകയായിരുന്നു.