ലഖ്‌നൗ : ബ്രാഹ്മണൻ എന്നത് ജാതിയല്ല, ശ്രേഷ്‌ഠമായ ജീവിതരീതിയാണെന്ന അവകാശവാദവുമായി ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശർമ. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് ഉപമുഖ്യമന്ത്രിയുടെ വാദം. ഗൗതം ബുദ്ധ് നഗറിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
'ബ്രാഹ്മണനായതില്‍ അഭിമാനം'
തന്‍റെ പാര്‍ട്ടി എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു. 'സബ്‌കാ സാത്ത്, സബ്‌കാ വികാസ്' എന്നതാണ് പാര്‍ട്ടി നയം. എല്ലാ ജാതികൾക്കും അതിന്‍റേതായ പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് ബി.ജെ.പിയെ പിന്തുണച്ച് എല്ലാ ജാതിക്കാരുടെയും പൂച്ചെണ്ട് വേദിയിലെത്തിയത്. അതെ, ഞാനൊരു ബ്രാഹ്മണനാണ്, അതിൽ അഭിമാനമുണ്ട്.
'സർവേ ഭവന്തു സുഖിൻ' എന്നതാണ് ബ്രാഹ്മണന്‍റെ പ്രവര്‍ത്തനം. മറ്റുള്ളവരുടെ സന്തോഷത്തിൽ, ആഹ്ളാദം അനുഭവിക്കുന്നവൻ ബ്രാഹ്മണനാണ്. താൻ തൊഴിൽപരമായി ഒരു അധ്യാപകൻ കൂടിയാണ്. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നു. ജാതിക്കതീതമായി ദൈവങ്ങളായി കണക്കാക്കുന്നതിനാല്‍ അധ്യാപകരെ മാത്രമേ ബ്രാഹ്മണർ എന്ന് വിളിച്ചിരുന്നുള്ളൂ.
'ബി.ജെ.പി വിവേചനം കാണിക്കാത്ത പാര്‍ട്ടി'
അപ്പോൾ ഈ പുതിയ ജാതി എവിടെ നിന്ന് വന്നു?. ബ്രാഹ്മണൻ ഒരു ജാതിയല്ല. ശ്രേഷ്‌ഠമായ ജീവിതരീതിയെയാണ് ബ്രാഹ്മണൻ എന്ന് വിളിക്കുന്നത്. അധ്യാപനമായാലും ഏത് ജോലിയായാലും അയാൾ ഒരു ജാതിയുമായും കലഹിക്കുന്നില്ല. ജനനം മുതൽ മരണം വരെ ബ്രാഹ്മണരാണ് കർമങ്ങൾ ചെയ്യുന്നത്. ഇത് എന്‍റെ വാക്കുകളല്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'സബ്‌കാ സാത്ത്, സബ്‌കാ വികാസ്' എന്ന ദർശനമാണ്. ജാട്ട്, ഗുജ്ജർ, താക്കൂർ, വൈശ്യ തുടങ്ങി എല്ലാവർക്കും വേണ്ടി ബി.ജെ.പി പ്രവർത്തിക്കുന്നു. ജാതിഭേദമന്യേ മന്ത്രിമാരും എം.എൽ.എമാരും എം.എൽ.സിമാരും നമുക്കുണ്ട്. മറ്റ് പാർട്ടികൾ ചെയ്യുന്നതുപോലെ ജനങ്ങള്‍ക്കിടയില്‍ വിവേചനം കാണിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ALSO READ: യു.പിയില്‍ പ്രകടന പത്രിക പുറത്തിറക്കുന്നത് നീട്ടി ബിജെപി