ലഖ്‌നൗ: രാജ്യത്ത് ഏറ്റവും വലിയ എഥനോൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനമായി ഉത്തർപ്രദേശ്. സംസ്ഥാനത്തുടനീളം സ്ഥാപിച്ച 54 ഡിസ്റ്റിലറികളായി 58 കോടി ലിറ്റർ എഥനോളാണ് 2020 - 21 വർഷത്തില്‍ ഉത്പാദിപ്പിച്ചിരിക്കുന്നത്. പെട്രോളില്‍ കലർത്താൻ ഈ എഥനോല്‍ ഉപയോഗിച്ചതായും അധികൃതർ അറിയിച്ചു.
എഥനോള്‍ ഉത്പാദനം വർധിച്ചത് കരിമ്പ് കർഷകർക്ക് ഏറെ ആശ്വാസമായി. പ്രധാനമായും കരിമ്പ്, ചോളം, അരി, ഗോതമ്പ്, പഞ്ചസാര എന്നിവയിൽനിന്നാണ് എഥനോള്‍ ഉൽപാദിപ്പിക്കുന്നത്.
864 കോടി രൂപ അധികമായി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നല്‍കാനായതായും അധികൃതർ അറിയിച്ചു. പെട്രോളിൽ എഥനോൾ കലർത്തിയതിലൂടെ ആകെ 75.58 ദശലക്ഷം ഡോളർ ലാഭിക്കാൻ ഇന്ത്യയ്‌ക്കായി.
പെട്രോളില്‍ എഥനോള്‍ കലർത്തുന്നത് വഴി മലിനീകരണം 35 ശതമാനം കുറയ്ക്കാൻ സാധിക്കുമെന്നതാണ് പ്രധാന ഉപയോഗം. 1.77 കോടി ലിറ്റർ സാനിറ്റൈസർ ഉൽപാദിപ്പിക്കാനും എഥനോള്‍ ഉപയോഗിച്ചു. ഉത്തര്‍ പ്രദേശിലെ ഉപയോഗത്തിന് പുറമെ ഇവിടെ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും സാനിറ്റൈസർ കച്ചവടം ചെയ്‌തിട്ടുണ്ട്.
also read: രാജ്യം അതീവ ഗുരുതരാവസ്ഥയിലേക്ക്; സ്ഥിതി 1991ലെ പ്രതിസന്ധിയേക്കാള്‍ ഭയാനകം