ETV Bharat / bharat

പിഎഫ്ഐ നേതാവ് അബ്‌ദുല്ല യുവാക്കളെ സംഘടനയിലേക്ക് ചേര്‍ത്തുവെന്ന് പൊലീസ് - ഇന്നത്തെ പ്രധാന വാര്‍ത്ത

അറസ്‌റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബ്‌ദുള്ള സൗദ് അന്‍സാരി സംഘടനയിലേയ്‌ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്‌തിരുന്നുവെന്ന് പൊലീസ്

PFI member was engaged in recruiting youths  spreading the network of PFI  through his online business  tasked with strengthening the organization  Arrested PFI member Abdullah Saud Ansari  Abdullah Saud Ansari  Abdullah Saud Ansari latest news  latest national news  latest news in uttar pradesh  യുവാക്കളെ റിക്രൂട്ട് ചെയ്‌തിരുന്നു  പേപ്പുലര്‍ ഫ്രണ്ട് നേതാവ്  അബ്‌ദുള്ള സൗദ് അന്‍സാരി  സംഘടന തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയയായിരുന്നു  ബിസിഎ ബിരുദം കരസ്ഥമാക്കിയ അന്‍സാരി  ഉത്തര്‍പ്രദേശ് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ പ്രാദേശിക വാര്‍ത്ത
സംഘടനയിലേയ്‌ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്‌തിരുന്നു; പേപ്പുലര്‍ ഫ്രണ്ട് നേതാവ് അബ്‌ദുള്ള സൗദ് അന്‍സാരിയെ കുറിച്ച് പൊലീസ്
author img

By

Published : Oct 10, 2022, 11:10 AM IST

വാരണാസി: ഉത്തര്‍പ്രദേശില്‍ അറസ്‌റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബ്‌ദുല്ല സൗദ് അന്‍സാരി സംഘടനയിലേയ്‌ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്‌തിരുന്നുവെന്ന് പൊലീസ്. കൂടാതെ ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ സംഘടന തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സെപ്റ്റംബർ 30ന് അറസ്റ്റിലായ അൻസാരി തന്റെ ഓൺലൈൻ ബിസിനസിലൂടെ പിഎഫ്ഐയുടെ ശൃംഖല വ്യാപിപ്പിക്കുകയായിരുന്നു.

യുവാക്കളെ അണിനിരത്തി സംഘടനയെ ശക്തിപ്പെടുത്താനുള്ള ചുമതലയും അന്‍സാരിക്കായിരുന്നു. ഭാദോഹി, മിർസാപൂർ, ഗാസിപൂർ എന്നിവിടങ്ങളിൽ അൻസാരിക്ക് നിരവധി ബന്ധങ്ങളുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. ഈ ജില്ലകളിലെല്ലാം അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പ്രാദേശിക പൊലീസ് ഇയാളെ ചോദ്യം ചെയ്‌തു വരികയാണ്.

ഉടന്‍ തന്നെ പ്രത്യേക ടാസ്‌ക് ഫോര്‍സും അന്‍സാരിയെ ചോദ്യം ചെയ്യും. അന്‍സാരിയില്‍ നിന്നും പിടിച്ചെടുത്ത ലാപ്‌ടോപ്പ് മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ഫോറന്‍സിക്ക് പരിശേധനയ്‌ക്ക് വിധേയമാക്കിയിട്ടുണ്ട്. മഹാത്‌മ ഗാന്ധി കാശി വിദ്യാപീത് കോളജില്‍ നിന്നും ബിസിഎ ബിരുദം കരസ്ഥമാക്കിയ അന്‍സാരിക്ക് സാങ്കേതിക വിദ്യയില്‍ തികഞ്ഞ ജ്‌ഞാനമുണ്ടെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.