ETV Bharat / bharat

പച്ചക്കറി വാങ്ങാൻ നിർമല സീതാരാമൻ മൈലാപൂർ ചന്തയിൽ; വൈറലായി ദൃശ്യങ്ങൾ - മൈലാപൂർ ചന്തയിൽ ചെന്നൈ

വിവിഐപിയെ കണ്ട് അമ്പരന്ന് മൈലാപൂർ ചന്തയിലെ കച്ചവടക്കാർ. പിന്നാലെ കേന്ദ്രമന്ത്രിയെ കാപ്പി കുടിക്കാൻ ക്ഷണിച്ചു.

Union Finance Minister Nirmala Sitharaman buys veggies at Mylapore market in Chennai  Union Finance Minister Nirmala Sitharaman  Nirmala Sitharaman buys vegetables  Mylapore market in Chennai  Nirmala Sitharaman at Mylapore market  പച്ചക്കറി വാങ്ങാൻ നിർമല സീതാരാമൻ മൈലാപൂർ ചന്തയിൽ  നിർമല സീതാരാമൻ  നിർമല സീതാരാമൻ മൈലാപൂർ ചന്ത  മൈലാപൂർ ചന്തയിൽ ചെന്നൈ
പച്ചക്കറി വാങ്ങാൻ നിർമല സീതാരാമൻ മൈലാപൂർ ചന്തയിൽ
author img

By

Published : Oct 10, 2022, 1:39 PM IST

ചെന്നൈ: കേന്ദ്രമന്ത്രി നിർമല സീതാരാമൻ ചെന്നൈയിലെ മൈലാപൂർ ചന്തയിൽ പച്ചക്കറി വാങ്ങാൻ എത്തിയതിന്‍റെ ദൃശ്യങ്ങൾ വൈറൽ. ശനിയാഴ്‌ച(ഒക്‌ടോബര്‍ 8) വൈകിട്ടാണ് കേന്ദ്രമന്ത്രി പച്ചക്കറി ചന്തയിലെത്തിയത്. മന്ത്രി പച്ചക്കറി വാങ്ങിക്കുന്നതും കച്ചവടക്കാരുമായി സംവദിക്കുന്നതും മന്ത്രിയുടെ ഓഫിസ് ട്വിറ്ററിൽ പങ്കുവച്ച ദൃശ്യങ്ങളിൽ കാണാം.

പച്ചക്കറി വാങ്ങാൻ നിർമല സീതാരാമൻ മൈലാപൂർ ചന്തയിൽ

തമിഴ്‌നാട്ടിലെ ബിജെപി എംഎൽഎ വാനതി ശ്രീനിവാസനും നിർമല സീതാരാമനൊപ്പമുണ്ടായിരുന്നു. വിവിഐപിയെ കണ്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും കച്ചവടക്കാരായ സ്ത്രീകൾ നിർമല സീതാരാമനെ കാപ്പി കുടിക്കുന്നതിന് ക്ഷണിക്കുകയും ചെയ്‌തു. 20 മിനിട്ടോളം മാർക്കറ്റിൽ ചെലവഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. അമ്പത്തൂരിലെ കല്ലിക്കുപ്പത്ത് ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള മൾട്ടി ഡിസിപ്ലിനറി സെന്‍ററായ ആനന്ദ കരുണ വിദ്യാലയം ഉദ്‌ഘാടനം ചെയ്യാനാണ് നിർമല സീതാരാമൻ ശനിയാഴ്‌ച ചെന്നൈയിലെത്തിയത്.

നിർമല സീതാരാമന്‍റെ മാർക്കറ്റ് സന്ദർശനം ട്രോളന്മാരും ഏറ്റെടുത്തിട്ടുണ്ട്. എന്തെങ്കിലും വിൽക്കാനല്ലാതെ വാങ്ങാനായി മന്ത്രിയെ കാണുന്നത് ആദ്യമായാണ് എന്ന തരത്തിലുള്ള ട്രോളുകളും ഇറങ്ങിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.