ന്യൂഡൽഹി: വ്യവസായ സൗഹൃദ ബജറ്റുമായാണ് നിർമല സീതാരാമൻ എത്തിയിരിക്കുന്നത്. രാജ്യത്ത് വ്യവസായ സ്ഥാപനങ്ങൾ ലളിതമാക്കുന്നതിനുള്ള സുപ്രധാന നടപടികളാണ് ബജറ്റിലുള്ളത്. വ്യവസായ രജിസ്ട്രേഷൻ ലളിതമാക്കാനുള്ള നടപടികൾ കൊണ്ടുവരും.
ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് 9,000 കോടിയുടെ വായ്‌പ പദ്ധതി പ്രഖ്യാപിച്ചു. ചെറുകിട സ്ഥാപനങ്ങൾക്ക് (MSME) വായ്‌പ പലിശ ഒരു ശതമാനമായി കുറക്കും. സംസ്ഥാനങ്ങളിലെ ഒരോ ജില്ലയിലും ഒരോ ഉത്‌പന്നത്തിന്‍റെ നിർമാണം പ്രോത്സാഹിപ്പിക്കാൻ പദ്ധതി എന്നിവയാണ് ബജറ്റിലുള്ളത്.