ന്യൂഡല്‍ഹി: പ്രത്യേക സാമ്പത്തിക മേഖലകൾക്ക് (Special economic zone) ഐ.ടി അധിഷ്‌ഠിത പരിഷ്‌കരണം നടപ്പിലാക്കുമെന്ന് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. മൂലധന വസ്‌തുക്കളുടെ നിരക്കില്‍ ഇളവ് കൊണ്ടുവരുമെന്നും അവര്‍ പ്രസംഗത്തിനിടെ പറഞ്ഞു.
ഉയർന്ന വില കാരണം ചില സ്റ്റീൽ ഉത്‌പന്നങ്ങളുടെ ആന്‍റി ഡംബിങ് തീരുവയും കൗണ്ടർവെയിലിങ് തീരുവയും അസാധുവാക്കി. ഇറക്കുമതി ഘട്ടം ഘട്ടമായി നിർത്തും. പെട്രോളിലും ഡീസലിലും ജൈവ ഇന്ധനങ്ങൾ കലർത്തുന്നത് പ്രോത്സാഹിപ്പിക്കും. ഇതിനായി ഒക്ടോബർ ഒന്ന് മുതൽ അസംസ്‌കൃത എണ്ണയ്‌ക്ക് രണ്ട് രൂപ/ലിറ്ററിന് അധിക എക്സൈസ് തീരുവ നല്‍കും.
ALSO READ: BUDGET 2022: രാജ്യത്തിന് സ്വന്തമായി ഡിജിറ്റൽ കറൻസി; പ്രഖ്യാപനവുമായി ധനമന്ത്രി
രാസവസ്‌തുക്കളുടെ കസ്റ്റംസ് തീരുവ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു. ആഭ്യന്തര ഉത്‌പാദനം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നീക്കം. മെഥനോൾ ഉൾപ്പെടെയുള്ള രാസവസ്‌തുക്കളുടെ കസ്റ്റംസ് തീരുവ കുറയ്‌ക്കും. വജ്രം, രത്നക്കല്ലുകൾ എന്നിവയുടെ കസ്റ്റംസ് തീരുവ അഞ്ച് ശതമാനമായി കുറച്ചതായും ധനമന്ത്രി പ്രഖ്യാപിച്ചു.