ETV Bharat / bharat

നവീന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വമെന്ന് ഇന്ത്യന്‍ എംബസി

author img

By

Published : Mar 2, 2022, 3:12 PM IST

മൃതദേഹം തിരികെ കൊണ്ടുവരാൻ എല്ലാ ശ്രമവും തുടരുമെന്ന് ഇന്ത്യൻ എംബസി ജോയിന്റ് ഡയറക്ടർ നിമേഷ് ഭാനോട്ട് നവീന്‍റെ കുടുംബത്തെ അറിയിച്ചു.

Uncertainty over arriving Naveen's dead body  Naveens dead body  Ukraine Russia War  നവീനിന്‍റെ മൃതദേഹം എത്തിക്കുന്നതിൽ അനിശ്ചിതത്വം  യുക്രൈനില്‍ മരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കും
നവീനിന്‍റെ മൃതദേഹം എത്തിക്കുന്നതിൽ അനിശ്ചിതത്വമെന്ന് ഇന്ത്യന്‍ എമ്പസി

ഹാവേരി: യുക്രൈനിലെ റഷ്യന്‍ ആക്രമണത്തില്‍ മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡറുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. മൃതദേഹം തിരികെ കൊണ്ടുവരാൻ എല്ലാ ശ്രമവും തുടരമെന്ന് ഇന്ത്യൻ എംബസി ജോയിന്‍റ് ഡയറക്ടർ നിമേഷ് ഭാനോട്ട് നവീന്‍റെ കുടുംബത്തെ അറിയിച്ചു.

യുക്രൈനിലെ സ്ഥിതിഗതികള്‍ അനുദിനം വഷളായികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുടുംബത്തെ അറിയിച്ചു. നവീന്റെ സഹോദരൻ ഹർഷയെ നേരിട്ട് വിളിച്ച് അദ്ദേഹം യുക്രൈനിലെ സ്ഥിതിഗതികൾ വിശദീകരിച്ചു. മൃതദേഹം നാട്ടിലെത്തിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ തങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. മൃതദേഹം ഖാർകിവിലെ ഒരു പ്രാദേശിക ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഇന്ത്യൻ പൗരര്‍ക്ക് പോളണ്ട് അതിർത്തിയിൽ പുതിയ പ്രവേശന മാര്‍ഗം ; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

കർണാടകയിലെ ഹവേരി സ്വദേശിയായ നവീൻ ഖാർകീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാലാം വർഷ എംബിബിഎസ് വിദ്യാർഥിയായിരുന്നു. ഭക്ഷ്യ വസ്തുക്കള്‍ വാങ്ങുവാനായി കടയിലെത്തി പുറത്ത് വരി നിൽക്കുമ്പോഴായിരുന്നു ആക്രമണം. ഒരു വാടക അപ്പാർട്ട്മെന്റിലായിരുന്ന നവീന്‍ താമസിച്ചിരുന്നത്. സർക്കാർ കെട്ടിടത്തിന് നേരെയുള്ള റഷ്യന്‍ സേനയുടെ ഷെല്ലാക്രമണത്തിനിടെയാണ് നവീന് ജീവന്‍ നഷ്ടപ്പെട്ടത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.