ഗുവാഹത്തി: ലിബറേഷൻ ഫ്രണ്ട് ഓഫ് അസം-ഇൻഡിപെൻഡന്‍റ് (ഉള്‍ഫ -ഐ) തീവ്രവാദ സംഘടന വിട്ട് മേജർ ജനറല്‍ ജിബാൻ മൊറാൻ. (ഗുണ്ട് ഡാംഗോറിയ). 37 വർഷത്തിന് ശേഷമാണ് 65 കാരനായ ഗുണ്ട് ഡാംഗോറിയ സംഘടനാബന്ധം ഉപേക്ഷിച്ചത്. 1984 ൽ സംഘടനയിൽ ചേർന്ന ഇദ്ദേഹം ബർമയിൽ നിന്നാണ് പരിശീലനം നേടിയത്.
വർഷങ്ങളോളം കാട്ടിൽ ചെലവഴിച്ച ഡാംഗോറിയ യൂണിയൻ ഓഫ് ഇന്ത്യയ്‌ക്കെതിരെയാണ് പ്രവർത്തിച്ചത്. ഇനിയുള്ള ജീവിതം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ഡാംഗോറിയ തീരുമാനിച്ച വിവരം ഏപ്രിൽ 25ന് ഉള്‍ഫ (ഐ) പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. തീരുമാനത്തെ സംഘടന പ്രസിഡന്‍റ് അഭിജിത് അസോം അംഗീകരിക്കുകയും ചെയ്തു.