മുംബൈ: യുക്രൈൻ രക്ഷാദൗത്യത്തിന്‍റെ ഭാഗമായുള്ള എയർ ഇന്ത്യയുടെ ആദ്യവിമാനം 219 ഇന്ത്യൻ പൗരന്മാരുമായി മുംബൈ വിമാനത്താവളത്തിൽ എത്തി. ഇവരില്‍ 27 പേര്‍ മലയാളികളാണ്. ശനിയാഴ്‌ച ഉച്ചയോടെ റൊമേനിയയിലെ ബുക്കാറസ്റ്റിൽ നിന്ന് പറന്നുയർന്ന വിമാനം വൈകുന്നേരത്തോടെയാണ് മുംബൈയിലെത്തിയത്. യുക്രൈൻ രക്ഷാദൗത്യത്തിന് കേന്ദ്രസര്‍ക്കാര്‍ ഓപ്പറേഷൻ ഗംഗ എന്ന പേരാണ് നല്‍കിയിരിക്കുന്നത്.
യുക്രൈനിൽ നിന്ന് സുരക്ഷിതമായി എത്തിച്ച ഇന്ത്യൻ പൗരന്മാരെ സ്വീകരിക്കാൻ മുംബൈ വിമാനത്താവളത്തിൽ കാത്തിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ നേരത്തെ പറഞ്ഞിരുന്നു. യുക്രൈനിൽ നിന്ന് ഹംഗേറിയൻ അതിർത്തിയായ സഹോണിയിൽ പ്രവേശിച്ച മറ്റൊരു സംഘം വിദ്യാർഥികൾ ബൂഡാപെസ്റ്റിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. എയർ ഇന്ത്യ വിമാനത്തിൽ ശനിയാഴ്‌ച ഇവർ ഇന്ത്യയിലേക്ക് കടക്കും.
നിലവിൽ യുക്രൈൻ-റഷ്യ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ അതിർത്തിയിലെ ഉദ്യോഗസ്ഥരുടെ ഏകോപനമില്ലാതെ അതിർത്തി കടക്കരുതെന്ന് കീവിലെ ഇന്ത്യൻ എംബസി യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാർക്ക് ഉപദേശം നൽകിയിട്ടുണ്ട്.
Also Read: സെലൻസ്‌കി മോദിയെ വിളിച്ചു: യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്ന്