ന്യൂഡൽഹി: യുക്രൈൻ രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായുള്ള ബൂഡാപെസ്റ്റിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ന് ഡൽഹിയിൽ എത്തിച്ചേരും. ഇന്നലെ രാത്രി (26.02.2022) 250 ഇന്ത്യൻ പൗരന്മാരുമായി വിമാനം ബുക്കാറെസ്റ്റിൽ നിന്ന് പുറപ്പെട്ടിരുന്നു.
ശനിയാഴ്‌ച രാത്രി 8.45ന് ബൂഡാപെസ്റ്റിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം എഐ1940 രാവിലെ 7.45ന് ഇന്തിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്.ജയ്‌ശങ്കർ പറഞ്ഞു.
രക്ഷാദൗത്യത്തിന്‍റെ ഭാഗമായുള്ള ആദ്യ വിമാനം ഇന്നലെ രാത്രി 7.50ന് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നിരുന്നു. റൊമാനിയയിലെ ബുക്കാറെസ്റ്റിലെ ഹെൻറി കോണ്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ശനിയാഴ്‌ച ഉച്ചയോടെ പുറപ്പെട്ട വിമാനം 219 യാത്രക്കാരുമായാണ് പറന്നിറങ്ങിയത്.
Also Read: ഓപ്പറേഷൻ ഗംഗ: ആദ്യ സംഘം മുബൈയിലെത്തി; ആശ്വാസ തീരമണഞ്ഞവരില്‍ 27 മലയാളികള്‍