മുംബൈ: നൂറു ശതമാനം വാക്‌സിനേഷൻ ലക്ഷ്യമിടുന്നതിന്‍റെ ഭാഗമായി ജില്ലയിൽ വാക്‌സിനേഷൻ സ്വീകരിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളം അടുത്ത മാസം മുതൽ റദ്ദാക്കുമെന്ന നിർദേശവുമായി ഉജ്ജൈൻ ജില്ലാ ഭരണകൂടം. പുതിയ ഉത്തരവ് ജില്ലാ കലക്‌ടർ ആശിഷ് സിങ് ചൊവ്വാഴ്‌ച പുറപ്പെടുവിച്ചു.
കൊവിഡ് മൂലമുള്ള സർക്കാർ ജീവനക്കാരുടെ മരണം അവലോകനം ചെയ്തപ്പോൾ ഇവർ വാക്‌സിൻ സ്വീകരിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.
Also Read: രാജ്യത്ത് 40 പേരില്‍ കൊവിഡിന്‍റെ ഡെല്‍റ്റ പ്ലസ് വകഭേദം
ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ചതായി കലക്‌ടർ അറിയിച്ചു. ജൂൺ മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിനൊപ്പം വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ ശേഖരിക്കാനും ജീവനക്കാരുടെ വാക്‌സിനേഷൻ സംബന്ധിച്ച മറ്റ് വിവരങ്ങൾ സമാഹരിക്കാനും ജില്ലാ ട്രഷറി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: രാജ്യത്ത് 50,848 പേർക്ക് കൂടി കൊവിഡ്
കൂടാതെ ജൂലൈ 31 വരെയുള്ള സമയ പരിധിക്കുള്ളിൽ വാക്‌സിനേഷൻ സ്വീകരിച്ചില്ലെങ്കിൽ അവരുടെ ശമ്പളം വിതരണം ചെയ്യില്ലെന്നും വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനുശേഷം മാത്രമേ ജൂലൈയിലെ ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുകയുള്ളൂവെന്നും ഉത്തരവിൽ പറയുന്നു.