'മാമന്നന്' Maamannan വൻ വിജയം നേടിയതിന് പിന്നാലെ സംവിധായകൻ മാരി സെൽവരാജിന് Mari Selvaraj മിനി കൂപ്പർ കാർ സമ്മാനമായി നൽകി ഉദയനിധി സ്‌റ്റാലിന്‍ Udhayanidhi Stalin. റിലീസ് കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രേക്ഷക നിരൂപക പ്രശംസകളാണ് 'മാമന്നന്' ലഭിച്ചത്. ഉദയനിധി സ്‌റ്റാലിൻ, വടിവേലു, ഫഹദ് ഫാസിൽ, കീർത്തി സുരേഷ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്
ഉദയനിധി സ്‌റ്റാലിന്‍റെ അവസാന ചിത്രമായ 'മാമന്നന്‍' ബക്രീദ് റിലീസായി ജൂൺ 29നാണ് തിയേറ്ററുകളില്‍ എത്തിയത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ആദ്യ ദിനം ഒമ്പത് കോടിയിലധികം കലക്ഷനാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകള്‍. 'മാമന്ന'ന്‍റെ ഈ വിജയത്തിന് പിന്നാലെ സിനിമയുടെ സംവിധായകൻ മാരിസെല്‍വരാജിന്, ഉദയനിധി സ്‌റ്റാലിന്‍ മിനി കൂപ്പർ കാർ സമ്മാനമായി നൽകുകയായിരുന്നു.
ഉദയനിധി തന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇതിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഒപ്പം ഒരു കുറിപ്പുമുണ്ട്. 'എല്ലാവരും ഇത് പലതരത്തിലാണ് ചര്‍ച്ച ചെയ്യുന്നത്. അവര്‍ തങ്ങളുടെ ചിന്തകളെ കഥയുമായും ഫീല്‍ഡുമായും ബന്ധപ്പെട്ട ആശയങ്ങള്‍ പങ്കിടുന്നു. ലോകമെമ്പാടുമുള്ള തമിഴര്‍ക്കിടയില്‍ ഇത് ചൂടേറിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നു.
അംബേദ്‌കര്‍, പെരിയാര്‍, അണ്ണാ, കലൈഞ്ജര്‍ തുടങ്ങിയ നമ്മുടെ നേതാക്കള്‍ യുവ തലമുറയില്‍ ആത്മാഭിമാന ബോധവും സാമൂഹിക നീതി ചിന്തകളും വളര്‍ത്തിയെടുത്തു. മാമന്നന്‍ വന്‍ വാണിജ്യ വിജയമാക്കിയതില്‍ മാരിസെല്‍വരാജിന് മിനി കൂപ്പര്‍ കാര്‍ സമ്മാനിക്കാന്‍ സാധിച്ചതില്‍ റെഡ് ജയന്‍റ് സന്തുഷ്‌ടരാണ്. മാമന്നന് ലോകം ചുറ്റാന്‍ ചിറകുകള്‍ നല്‍കിയ എന്‍റെ മാരി സെല്‍വരാജിന് നന്ദി.' -ഇപ്രകാരമാണ് ഉദയനിധി കുറിച്ചത്.
-
ஒவ்வொருவரும் ஒவ்வொரு விதமாக விவாதிக்கிறார்கள். தங்களுடைய எண்ணங்களை கதையுடனும் களத்துடனும் தொடர்புபடுத்தி கருத்துகளை பகிர்கிறார்கள். உலகத் தமிழர்களிடையே விவாதத்துக்குரிய கருப்பொருளாக மாறியிருக்கிறது. அம்பேத்கர், பெரியார், அண்ணா, கலைஞர் போன்ற நம் தலைவர்கள் ஊட்டிய சுயமரியாதை உணர்வை,… pic.twitter.com/ro4j7epjAI
— Udhay (@Udhaystalin) July 2, 2023 " class="align-text-top noRightClick twitterSection" data="
">ஒவ்வொருவரும் ஒவ்வொரு விதமாக விவாதிக்கிறார்கள். தங்களுடைய எண்ணங்களை கதையுடனும் களத்துடனும் தொடர்புபடுத்தி கருத்துகளை பகிர்கிறார்கள். உலகத் தமிழர்களிடையே விவாதத்துக்குரிய கருப்பொருளாக மாறியிருக்கிறது. அம்பேத்கர், பெரியார், அண்ணா, கலைஞர் போன்ற நம் தலைவர்கள் ஊட்டிய சுயமரியாதை உணர்வை,… pic.twitter.com/ro4j7epjAI
— Udhay (@Udhaystalin) July 2, 2023ஒவ்வொருவரும் ஒவ்வொரு விதமாக விவாதிக்கிறார்கள். தங்களுடைய எண்ணங்களை கதையுடனும் களத்துடனும் தொடர்புபடுத்தி கருத்துகளை பகிர்கிறார்கள். உலகத் தமிழர்களிடையே விவாதத்துக்குரிய கருப்பொருளாக மாறியிருக்கிறது. அம்பேத்கர், பெரியார், அண்ணா, கலைஞர் போன்ற நம் தலைவர்கள் ஊட்டிய சுயமரியாதை உணர்வை,… pic.twitter.com/ro4j7epjAI
— Udhay (@Udhaystalin) July 2, 2023
തമിഴ്‌നാട്ടിന് പുറമെ കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കേരളത്തിലെ തിയേറ്ററുകളില്‍ 'മാമന്നന്' ഹൗസ്‌ഫുള്‍ ഷോകളായിരുന്നു. റിയാ ഷിബുവിന്‍റെ എച്ച് ആർ പിക്ചേഴ്‌സ് ആണ് 'മാമന്നന്‍റെ' കേരളത്തിലെ വിതരണക്കാർ.
ഉദയനിധി സ്‌റ്റാലിന്‍റെ പ്രൊഡക്ഷൻ ബാനറായ റെഡ് ജയന്‍റ് മൂവീസാണ് സിനിമയുടെ നിര്‍മാണം. എആർ റഹ്മാനാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയത്. ഇതാദ്യമായാണ് എആര്‍ റഹ്മാനും മാരി സെൽവരാജും ഒരുമിച്ചത്. യുഗഭാരതി ഗാനരചനയും തേനി ഈശ്വർ ഛായാഗ്രഹണവും സെൽവ ആർകെ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. സാൻഡിയാണ് ഡാൻസ് കൊറിയോഗ്രാഫർ.
'മാമന്നന്' ശേഷം ഉദയനിധി പൂര്‍ണമായും രാഷ്‌ട്രീയ ജീവിതത്തിലേക്ക് കടക്കും. ഇക്കാര്യം ഉദയനിധി തന്നെ പലകുറി വ്യക്തമാക്കിയിരുന്നു. തന്‍റെ പിതാവും മുഖ്യമന്ത്രിയുമായ എം.കെ സ്‌റ്റാലിന്‍റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാരിൽ യുവജനക്ഷേമ കായിക വികസന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരം ഏറ്റ ഉടന്‍ അഭിനയത്തില്‍ നിന്നും വിരമിച്ച് രാഷ്‌ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഉദയനിധി സ്‌റ്റാലിന്‍ നേരത്തെ അറിയിച്ചിരുന്നു.
അതേസമയം 'മാമന്നനെ' അഭിനന്ദിച്ച് ധനുഷും രംഗത്തെത്തിയിരുന്നു. 'മാമന്നൻ' ഒരു വികാരം ആണെന്നായിരുന്നു ധനുഷിന്‍റെ പ്രതികരണം. 'മാരി സെല്‍വരാജിന്‍റെ മാമന്നന്‍ ഒരു വികാരമാണ്. മാരി നിങ്ങള്‍ക്കൊരു വലിയ ആലിംഗനം. വടിവേലു സാറും ഉദയനിധി സ്‌റ്റാലിനും അവിശ്വസനീയമായ പ്രകടനമാണ് കാഴ്‌ചവച്ചത്. ഫഹദില്‍ നിന്നും കീര്‍ത്തിയില്‍ നിന്നും മികച്ച പ്രകടനം. ഇന്‍റര്‍വെല്‍ ബ്ലോക്കില്‍ തിയേറ്ററുകള്‍ ബാക്കി ഉണ്ടാവില്ല. എ.ആര്‍ സാര്‍ മനോഹരം' - ഇപ്രകാരമായിരുന്നു 'മാമന്നനെ' കുറിച്ചുള്ള ധനുഷിന്‍റെ അഭിനന്ദന ട്വീറ്റ്.
Also Read: 'മാമന്നന്‍ ഒരു വികാരം, മാരി സെല്‍വരാജിന് ആലിംഗനം'; അഭിനന്ദന ട്വീറ്റുമായി ധനുഷ്