ETV Bharat / bharat

Udhayanidhi Stalin About Delimitation: 'സംസ്ഥാനങ്ങള്‍ക്കെതിരെ വന്‍ ഗൂഢാലോചന, ഇതിനെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ചെറുക്കും': ഉദയനിധി സ്റ്റാലിന്‍ - ഉദയനിധി സ്റ്റാലിന്‍

TN Chief Minister MK Stalin: ഡീലിമിറ്റേഷനിലൂടെ സംസ്ഥാനത്തിന്‍റെ അവകാശങ്ങള്‍ ഹനിക്കപ്പെടുമെന്ന് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. ഇത്തരം നീക്കങ്ങളെ ചെറുക്കണം. ഡീലിമിറ്റേഷന്‍ നമ്മുടെ തലയില്‍ തൂങ്ങി കിടക്കുന്ന വാളാണെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.

Udhayanidhi  മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍  TN Chief Minister MK Stalin  Minister Udhayanidhi Stalin  Delimitation Exercise  സംസ്ഥാനങ്ങള്‍ക്കെതിരെ വന്‍ ഗൂഢാലോചന  ഇതിനെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ചെറുക്കും  ഉദയനിധി സ്റ്റാലിന്‍  മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍
Minister Udhayanidhi Stalin About Delimitation Exercise
author img

By ETV Bharat Kerala Team

Published : Oct 13, 2023, 8:27 AM IST

ചെന്നൈ : വരാനിരിക്കുന്ന ഡീലിമിറ്റേഷന്‍ എക്‌സൈസിലൂടെ (അതിര്‍ത്തി നിശ്ചയിക്കുന്ന പ്രവൃത്തി) ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് തമിഴ്‌നാട് യുവജന ക്ഷേമ കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിന്‍. സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്ന ഇത്തരം നീക്കങ്ങളെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ചെറുക്കുമെന്നും അദ്ദേഹം. എബിവിപി സംഘടിപ്പിച്ച 'ദി സതേണ്‍ റൈസിങ് സമ്മിറ്റി'ല്‍ സംസാരിക്കുകയായിരുന്നു ഉദയനിധി സ്റ്റാലിന്‍ (Minister Udhayanidhi Stalin).

1970 കളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ജനസംഖ്യ നിയന്ത്രണ പരിപാടി ഫലപ്രദമായി നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ജനസംഖ്യ നിയന്ത്രണ പരിപാടികള്‍ കാര്യക്ഷമമായി നടപ്പിലാക്കിയിട്ടുണ്ടെന്നും അതിലൂടെ ജനസംഖ്യ വളര്‍ച്ച നിരക്ക് കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജനസംഖ്യ നിയന്ത്രണ പദ്ധതികള്‍ നടപ്പിലാക്കാത്ത സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനസംഖ്യ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് വളരെ വ്യക്തമാണ് (Delimitation Exercise).

ഓരോ സംസ്ഥാനത്തിനും ജനസംഖ്യാനുപാതികമായി സീറ്റുകള്‍ ലഭിക്കണമെന്നും മണ്ഡലങ്ങള്‍ ജനസംഖ്യയ്‌ക്ക് ഏകദേശം തുല്യമായിരിക്കണമെന്നും ഭരണഘടന അനുശാസിക്കുന്നുണ്ട്. 1970കളില്‍ കേന്ദ്ര സര്‍ക്കാര്‍ ജനസംഖ്യ നിയന്ത്രണം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പിന്നീട് ഭരണഘടന ഭേദഗതിയിലൂടെ ഒഴിവാക്കപ്പെട്ടു. 1976ല്‍ പാര്‍ലമെന്‍റ് പാസാക്കിയ ഭരണഘടന ഭേദഗതി 2000 വരെ ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം മരവിപ്പിക്കുകയും ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു.

2001ല്‍ വീണ്ടും ഈ വിഷയം ഉയര്‍ന്ന് വന്നപ്പോള്‍ സീറ്റുകള്‍ നഷ്‌ടപ്പെടാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങള്‍ പ്രതിഷേധിച്ചു. ഈ പ്രതിഷേധത്തെ തുടര്‍ന്ന് അന്നത്തെ എന്‍ഡിഎ സര്‍ക്കാര്‍ മറ്റൊരു ഭരണ ഘടന ഭേദഗതി കൊണ്ടുവന്നു. എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി 25 വര്‍ഷത്തേക്ക് കൂടി നീട്ടുകയും ചെയ്‌തു അതായത് 2026 വരെ.

ഭേദഗതി അവസാനിക്കാന്‍ ഇനി രണ്ട് വര്‍ഷം മാത്രം ബാക്കി നില്‍ക്കെയുള്ള ഡീലിമിറ്റേഷന്‍ എക്‌സൈസ് തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്‌, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്ക് ലോക്‌സഭയിലെ സീറ്റ് നഷ്‌ടമാകുമെന്ന് വ്യക്തമാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ശബ്‌ദം ഇല്ലാതാക്കാനുള്ള കേന്ദ്രത്തിന്‍റെ ശ്രമമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന്‍റെ അവകാശങ്ങള്‍ക്കായി പോരാടണമെന്ന് എംകെ സ്റ്റാലിന്‍ : ഡീലിമിറ്റേഷന്‍ നമ്മുടെ തലയില്‍ തൂങ്ങി കിടക്കുന്ന വാളാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. നമ്മുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള കേന്ദ്രത്തിന്‍റെ ഗൂഢാലോചനയാണിതെന്ന് ഓര്‍ക്കണം. അതിനനുസരിച്ച് പ്രവര്‍ത്തിക്കണം.

സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന മിക്ക രാഷ്‌ട്രീയ പാര്‍ട്ടികളും ഈ നീക്കത്തെ ചെറുക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വലതുപക്ഷ ചിന്താഗതിക്കാരായ പാര്‍ട്ടികള്‍ തീര്‍ച്ചയായും ഇതിനെ എതിര്‍ക്കും. കൂടാതെ ഡിഎംകെ ഈ ജനകീയ പ്രസ്ഥാനത്തിന്‍റെ മുന്‍നിരയില്‍ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പ് നല്‍കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി (TN Chief Minister MK Stalin About Delimitation).

എന്താണ് ഡീലിമിറ്റേഷന്‍ : ഇലക്ഷന്‍ കമ്മിഷന്‍ ഓഫ്‌ ഇന്ത്യയുടെ (ഇസിഐ) നിയമ പ്രകാരം രാജ്യത്തെ പ്രാദേശിക മണ്ഡലങ്ങളുടെ പരിധികളോ അതിരുകളോ നിശ്ചയിക്കുന്ന പ്രവൃത്തിയാണ് ഡീലിമിറ്റേഷന്‍. ലളിതമായി പറഞ്ഞാല്‍ ഡീലിമിറ്റേഷന്‍ പാര്‍ലമെന്‍റ്, അസംബ്ലി മണ്ഡലങ്ങളുടെ അതിരുകള്‍ പുനര്‍ നിര്‍ണയിക്കുന്നു. ഇതിനായി പ്രത്യേക കമ്മിറ്റിയുണ്ട് അതാണ് ഡീലിമിറ്റേഷന്‍ കമ്മിറ്റി അല്ലെങ്കില്‍ അതിര്‍ത്തി കമ്മിറ്റി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.