ETV Bharat / bharat

ജനുവരി 22 ന് നാസിക്കിലെ കല്‍റാം ക്ഷേത്രം സന്ദർശിച്ച്‌ മഹാ ആരതി നടത്തും: ഉദ്ധവ് താക്കറെ

author img

By ETV Bharat Kerala Team

Published : Jan 6, 2024, 10:25 PM IST

Uddhav Thackeray Will visit Kalaram temple: ജനുവരി 22-ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠാ ദിനത്തില്‍ നാസിക്കിലെ കല്‍റാം ക്ഷേത്രം സന്ദർശിച്ച് മഹാ ആരതി നടത്തുമെന്ന് ശിവസേന തലവൻ ഉദ്ധവ് താക്കറെ.

Uddhav Thackeray  Ayodhya Ram Temple event  Kalaram temple  ഉദ്ധവ് താക്കറെ  അയോധ്യ രാമക്ഷേത്രം  കല്‍റാം ക്ഷേത്രം
Uddhav Thackeray Will visit Kalaram temple

മുംബൈ: അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ദിനമായ ജനുവരി 22 ന് (Ayodhya Ram Temple event) നാസിക്കിലെ കല്‍റാം ക്ഷേത്രം സന്ദർശിച്ച് ഗോദാവരി നദീതീരത്ത് മഹാ ആരതി നടത്തുമെന്ന് ശിവസേന തലവനും മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ (Uddhav Thackeray Will visit Kalaram temple on Jan 22).

പ്രതിഷ്‌ഠാ ചടങ്ങിനുള്ള ക്ഷണം താക്കറെയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. അന്തരിച്ച അമ്മ മീന താക്കറെയുടെ ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, തനിക്ക് തോന്നുമ്പോഴെല്ലാം താൻ അയോധ്യ സന്ദർശിക്കുമെന്ന് താക്കറെ പറഞ്ഞു.

'അയോധ്യ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠാ അഭിമാനത്തിന്‍റെ പ്രശ്‌നമാണ്. അന്ന് (ജനുവരി 22) രാത്രി 7.30 ന് ഗോദാവരി നദിയുടെ തീരത്ത് മഹാ ആരതി നടത്തും, അദ്ദേഹം പറഞ്ഞു.

എനിക്ക് ഇതുവരെ ക്ഷണമൊന്നും ലഭിച്ചിട്ടില്ല, രാമന്‍ എല്ലാവരുടെയും സ്വന്തമായതിനാൽ അയോധ്യ സന്ദർശിക്കാന്‍ ക്ഷണത്തിന്‍റെ ആവശ്യമില്ലെന്നും എനിക്ക്‌ പോകാന്‍ തോന്നുമ്പോൾ ഞാൻ പോകും, രാമ ക്ഷേത്ര പ്രക്ഷോഭത്തിന്‌ ശിവസേന ഒരുപാട് സംഭാവന ചെയ്‌തിട്ടുണ്ടെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഉദ്ധവ് താക്കറെ പറഞ്ഞു.

നാസിക്കിലെ പഞ്ചവടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കല്‍റാം ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം, ഇത് ശ്രീരാമന് സമർപ്പിച്ചിരിക്കുന്നതാണ്‌. കറുത്ത കല്ലിൽ കൊത്തിയെടുത്തിരിക്കുന്ന രാമ പ്രതിമയിൽ നിന്നുമാണ്‌ ക്ഷേത്രത്തിന്‌ പേര് ലഭിച്ചിരിക്കുന്നത്‌. വനവാസകാലത്ത് ശ്രീരാമൻ, ഭാര്യ സീതയ്ക്കും സഹോദരൻ ലക്ഷ്‌മണനുമൊപ്പം പഞ്ചവടിയിൽ താമസിച്ചുവെന്നാണ് വിശ്വാസം. 1930-ൽ അംബേദ്‌കറുടെ നേതൃത്വത്തിൽ ദലിതർക്ക് ക്ഷേത്രത്തിൽ പ്രവേശനം ആവശ്യപ്പെട്ട് കല്‍റാം ക്ഷേത്രത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങ്‌: ഈ മാസം 22 ന് ആരംഭിക്കുന്ന ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകൾക്ക് മുന്നോടിയായുള്ള പൂജ ചടങ്ങുകൾ ജനുവരി 16 ന് ആരംഭിക്കും. അഭിഷേക ചടങ്ങുകളുടെ പ്രധാന പൂജകള്‍ നിർവഹിക്കുന്നത് വാരണാസിയിൽ നിന്നുള്ള പുരോഹിതൻ ലക്ഷ്‌മി കാന്ത് ദീക്ഷിത് ആണ്. 1008 ഹുണ്ടി മഹായാഗവും സംഘടിപ്പിക്കും. യാഗത്തിൽ ആയിരക്കണക്കിന് ഭക്തർക്ക് അന്നദാനം നൽകും. പ്രതിഷ്‌ഠ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 14 മുതൽ 22 വരെ അയോധ്യയിൽ പരിപാടികൾ ഉണ്ടായിരിക്കും.

അയോധ്യയിൽ എത്തുന്ന ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് വിശ്രമ കേന്ദ്രങ്ങളൊരുക്കും. 10,000 മുതൽ 15,000 പേരെ വരെ ഉൾക്കൊള്ളാവുന്ന രീതിയിൽ സൗകര്യമൊരുക്കുമെന്ന് ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് നേരത്തെ അറിയിച്ചിരുന്നു. ചടങ്ങിന് എത്തുന്ന സന്ദർശകർക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിനായി പ്രാദേശിക അധികാരികൾ തയ്യാറെടുപ്പുകൾ നടത്തുകയാണ്. സുരക്ഷ നടപടികൾ നടപ്പിലാക്കുന്നതിനുള്ള ക്രമീകരണങ്ങളും അയോധ്യയിൽ നടന്നു വരികയാണ്.

ALSO READ: ഇൻഡിഗോയുടെ 86-ാം സര്‍വീസ്‌ അയോധ്യയില്‍, ഡൽഹി-അയോധ്യ വിമാനങ്ങള്‍ പറന്നു തുടങ്ങി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.