മുംബൈ: സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ശനിയാഴ്ച പാർട്ടി യോഗം വിളിച്ചു. വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. മഹാരാഷ്ട്രയിൽ കൊവിഡ് കണക്ക് രൂക്ഷമായ സാഹചര്യത്തിലാണിത്.
58,993 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ തിങ്കളാഴ്ച വരെ ലോക്ഡൗൺ ആണ്. വിദ്യാർഥികളെയും ആവശ്യമായ സർവീസുകളെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതിയതായി കൊവിഡ് ബാധിച്ചവരുടെ സംഖ്യ 1.45 ലക്ഷം കടന്നു. ഇതോടെ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് മൊത്തം രോഗബാധിതർ 1,32,05,926 ആയി. ഏപ്രിൽ 2 മുതലാണ് 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിനേഷന്‍ ആരംഭിച്ചത്. ഇതുവരെ 9,80,75,160 പേർ രാജ്യത്ത് വാക്സിനേഷന്‍ സ്വീകരിച്ചു.
കൂടുതൽ വായിക്കാന്‍: മഹാരാഷ്ട്രയിൽ 58,993 പേർക്ക് കൂടി കൊവിഡ്