ന്യൂഡൽഹി : ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. 7.36 കോടി രൂപയുടെ ഹെറോയിനുമായി രണ്ട് പേര്‍ അറസ്റ്റിലായി. ആഫ്രിക്കൻ രാജ്യമായ സാംബിയയില്‍ നിന്നുള്ളവരാണ് കസ്റ്റംസിന്‍റെ പിടിയിലായത്.
1052 ഗ്രാം ഹെറോയില്‍ ക്യാപ്‌സൂള്‍ രൂപത്തിലാക്കിയാണ് കടത്താൻ ശ്രമിച്ചത്. സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് കസ്‌റ്റംസ് ലഹരിവസ്‌തുക്കള്‍ കണ്ടെത്തിയത്. പ്രതികളുടെ പേരോ മറ്റ് വിവരങ്ങളോ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.
also read: ഡല്‍ഹി വിമാനത്താവളത്തില്‍ 11 കോടിയുടെ ഹെറോയിൻ പിടിച്ചു
നിലവില്‍ കസ്റ്റംസിന്‍റെ കസ്റ്റഡിയിലാണ് പ്രതികള്‍. ഇവര്‍ ആർക്ക് നല്‍കാൻ വേണ്ടിയാണ് ഇത് ഡല്‍ഹിയിലെത്തിച്ചതെന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. വിശദമായ ചോദ്യം ചെയ്യലില്‍ കൂടുതൽ വിവരം ലഭിക്കുമെന്നാണ് കസ്റ്റംസ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി ലഹരിക്കടത്ത് വ്യാപകമാകുന്നുണ്ടെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതേ വിമാനത്താവളത്തില്‍ നിന്ന്11.44 കോടി രൂപയുടെ ഹെറോയിനുമായി രണ്ട് അഫ്‌ഗാന്‍ പൗരന്മാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
ദുബായില്‍ നിന്നാണ് പ്രതികള്‍ എത്തിയിരുന്നത്. ഇവരും ക്യാപ്‌സൂള്‍ രൂപത്തിലാണ് ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്.