ETV Bharat / bharat

മന്ത്രവാദം നടത്തിയെന്ന് ആരോപണം; രണ്ട് സ്‌ത്രീകളെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊന്നു

റാഞ്ചിയിൽ നിന്ന് 60 കിലോമീറ്റർ അകലെ ഒരു കുന്നിൻ പ്രദേശത്ത് നിന്നാണ് സ്‌ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്

jharkand  ranchi  witchcraft  two women killed  മന്ത്രവാദം നടത്തിയെന്ന് ആരോപണം  റാഞ്ചി  ജാർഖണ്ഡ്  റാഞ്ചി പൊലീസ് സൂപ്രണ്ട്  നൗഷാദ് അസ്‌ലം
മന്ത്രവാദം നടത്തിയെന്ന് ആരോപണം; 2 സ്‌ത്രീകളെ നാട്ടുകാർ കൊന്നു
author img

By

Published : Sep 5, 2022, 11:44 AM IST

റാഞ്ചി (ജാർഖണ്ഡ്): ജാർഖണ്ഡിലെ റാഞ്ചിയില്‍ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രണ്ട് സ്‌ത്രീകളെ ആള്‍ക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി. റൈലു ദേവി (45) ധോളി ദേവി (60) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. റാഞ്ചിയിൽ നിന്ന് 60 കിലോമീറ്റർ അകലെ ഒരു കുന്നിൻ പ്രദേശത്ത് നിന്നാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

സെപ്‌റ്റംബർ 3, 4 തീയതികളില്‍ രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. മൃതശരീരത്തിൽ വടി കൊണ്ട് അടിച്ച പാടുകളുണ്ടെന്ന് റാഞ്ചി പൊലീസ് സൂപ്രണ്ട് നൗഷാദ് അസ്‌ലം പറഞ്ഞു. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

ഇരുവരും മന്ത്രവാദം നടത്തിയെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് റാഞ്ചി പൊലീസ് വ്യക്തമാക്കി. ഗ്രാമത്തിലെ മറ്റൊരു സ്‌ത്രീയെയും കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. കൊലപാതകത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റാഞ്ചിയിൽ സമീപകാലത്തായി മന്ത്രവാദം ആരോപിച്ചുള്ള കൊലപാതകങ്ങള്‍ പതിവായിരിക്കുകയാണ്.

Read more: മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് വൃദ്ധയെ നാട്ടുകാർ തല്ലികൊന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.