ETV Bharat / bharat

കശ്‌മീരിൽ ഗ്രനേഡ് ആക്രമണം ; രണ്ട് ഉത്തർ പ്രദേശ് സ്വദേശികൾ കൊല്ലപ്പെട്ടു, ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ പിടിയിൽ - മോനിഷ് കുമാർ

ഷോപിയാനിലെ ഹാർമനിലാണ് ഉത്തർപ്രദേശിലെ കനൗജ് സ്വദേശികളായ മോനിഷ് കുമാർ, രാം സാഗർ എന്നിവർ ഗ്രനേഡ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്

2 non locals from UP killed in grenade attack in JK Shopian  Two labourers from uttar pradesh killed  jammu and kashmir  shopian  uttar pradesh natives killed in grenade attack  ഷോപ്പിയാൻ  ജമ്മു കശ്‌മീർ  കശ്‌മീരിൽ ഗ്രനേഡ് ആക്രമണം  ഹാർമൻ  ഗ്രനേഡ് ആക്രമണം  ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ പിടിയിൽ  ലഷ്‌കർ ഇ ത്വയ്ബ  രണ്ട് ഉത്തർ പ്രദേശ് സ്വദേശികൾ കൊല്ലപ്പെട്ടു  കനൗജ്  മോനിഷ് കുമാർ  രാം സാഗർ
കശ്‌മീരിൽ ഗ്രനേഡ് ആക്രമണം; രണ്ട് ഉത്തർ പ്രദേശ് സ്വദേശികൾ കൊല്ലപ്പെട്ടു, ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ പിടിയിൽ
author img

By

Published : Oct 18, 2022, 8:13 AM IST

Updated : Oct 18, 2022, 8:42 AM IST

ഷോപിയാൻ( ജമ്മു കശ്‌മീർ) : ജമ്മു കശ്‌മീരിലെ ഷോപിയാനിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ രണ്ട് ഉത്തർ പ്രദേശ്‌ സ്വദേശികൾ കൊല്ലപ്പെട്ടു. ഷോപിയാനിലെ ഹാർമനിലാണ് ആക്രമണം നടന്നത്. ഉത്തർപ്രദേശിലെ കനൗജ് സ്വദേശികളായ മോനിഷ് കുമാർ, രാം സാഗർ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇന്നലെ(17-10-2022) രാത്രി ഇവരുടെ താമസ സ്ഥലത്തിനുനേരെ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഗ്രനേഡ് എറിഞ്ഞ ഭീകരനെ അറസ്‌റ്റ് ചെയ്‌തതായി കശ്‌മീർ സോൺ പൊലീസ് അറിയിച്ചു.

കശ്‌മീരിൽ ഗ്രനേഡ് ആക്രമണം ; രണ്ട് ഉത്തർ പ്രദേശ് സ്വദേശികൾ കൊല്ലപ്പെട്ടു, ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ പിടിയിൽ

ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ ഇമ്രാൻ ബഷീർ ഗാനിയാണ് അറസ്‌റ്റിലായത്. സംഭവത്തിൽ പൊലീസ് അന്വേഷണവും പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. ഷോപിയാനിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ കശ്‌മീരി പണ്ഡിറ്റ് കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിലാണ് ഉത്തർപ്രദേശ് സ്വദേശികൾക്ക് നേരെയുള്ള ആക്രമണം.

പൂരന്‍ ക്രിഷന്‍ ഭട്ട് എന്നയാളാണ് തെക്കന്‍ കശ്‌മീരിലെ ചൗധരി ഗുണ്ട് മേഖലയിലെ വസതിക്ക് സമീപം വെടിയേറ്റ് മരിച്ചത്.

Last Updated : Oct 18, 2022, 8:42 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.