ന്യൂഡൽഹി : ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ക്യാംപസില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.
ഇന്ന് രാവിലെയാണ് കാമ്പസിലെ നര്‍മദ ഹോസ്റ്റലിന് സമീപം രണ്ട് വിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. രണ്ട് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് സംഘര്‍ഷത്തിന് കാരണമായത്.
വാക്കേറ്റം സംഘര്‍ഷമാവുകയായിരുന്നു.വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് കാമ്പസിലെത്തി. എന്നാല്‍ വിഷയത്തില്‍ പൊലീസിന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും സംഘര്‍ഷത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികളൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിലവില്‍ കാമ്പസില്‍ സമാധാനപരമായ അന്തരീക്ഷമാണ്. കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ പരാതി ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.