ETV Bharat / bharat

കൊലയ്‌ക്ക് ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധം; ബരാബങ്കിയിലെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ - ബരാബങ്കി കൊലപാതകം

പ്രായമായ രണ്ട് സ്‌ത്രീകളെ കൊലപ്പെടുത്തുകയും മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലാണ് സംഭവം.

serial killer arrested  serial killers arrested  Two serial killers arrested from Uttar Pradesh  erial killers arrested from Uttar Pradesh  Barabanki serial killing  ബരാബങ്കിയിലെ മരണം  കൊലയ്‌ക്ക് ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധം  ഉത്തര്‍പ്രദേശ് ബരാബങ്കി  അമരേന്ദര്‍  സീരിയല്‍ കില്ലര്‍  ബരാബങ്കി കൊലപാതകം  ബരാബങ്കി സീരിയല്‍ കില്ലിങ്
ബരാബങ്കിയിലെ സീരിയല്‍ കില്ലിങ്
author img

By

Published : Mar 23, 2023, 3:12 PM IST

ബരാബങ്കി (ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശിലെ ബരാബങ്കിയുടെ ഉറക്കം കെടുത്തിയ സീരിയല്‍ കില്ലര്‍മാരില്‍ രണ്ടാമനും പിടിയിലായി. കൊലയാളികളില്‍ ഒരാള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളുടെ അറസ്റ്റോടെ പുറത്തു വന്നത് മനസാക്ഷിയെ നടുക്കുന്ന ചില വിവരങ്ങളാണ്.

ബരാബങ്കിയിലെ കരിനിഴലായിരുന്ന സീരിയല്‍ കില്ലര്‍മാര്‍ വെറും കൊലയാളികള്‍ മാത്രമായിരുന്നില്ല. കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്‌തിരുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. ക്രൈം ത്രില്ലര്‍ സിനിമകളില്‍ മാത്രം കണ്ടിരുന്ന ഇത്തരം രംഗങ്ങള്‍ ഗ്രാമത്തില്‍ നടന്നതിന്‍റെ ഞെട്ടലില്‍ നിന്ന് ഇവിടുത്തുകാര്‍ ഇന്നും മോചിതരായിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഉത്തര്‍പ്രദേശില്‍ ചര്‍ച്ചയായ നിതാരി കാണ്ഡ് കൊലപാതകങ്ങള്‍ക്ക് സമാനമായ കൊലപാതകം അരങ്ങേറിയത്. പ്രായമായ രണ്ട് സ്‌ത്രീകളാണ് കൊല്ലപ്പെട്ടത്. പ്രതികളാകട്ടെ രണ്ട് യുവാക്കളും.

ക്രൂരത കൊടും ക്രൂരത: കൊലപാതകം എന്നൊരു തലക്കെട്ടില്‍ ഒതുക്കാനാകുന്നതായിരുന്നില്ല ബരാബങ്കിയില്‍ സംഭവിച്ചത്. കൊലപ്പെടുത്തിയ ശേഷം സ്‌ത്രീകളുടെ മൃതദേഹങ്ങളുമായി യുവാക്കള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഇത് സ്ഥിരീകരിച്ചു. എന്നാല്‍ അന്ന് യുവാക്കള്‍ രക്ഷപ്പെട്ടു.

പൊലീസ് ഇവര്‍ക്കായി അന്വേഷണം നടത്തുന്നുണ്ടായിരുന്നു എങ്കിലും തന്ത്രപരമായി ഇരുവരും നീങ്ങിയതിനാല്‍ പൊലീസിന്‍റെ കണ്ണില്‍ ഇവര്‍ പെട്ടില്ല. ദിവസങ്ങള്‍ക്ക് ശേഷം ജനുവരി 23ന് ഉത്തര്‍പ്രദേശിലെ ഹുന്‍ഹുന ഗ്രാമത്തില്‍ വൃദ്ധയ്‌ക്ക് നേരെ കൊലപാതക ശ്രമം നടന്നു. രണ്ട് യുവാക്കള്‍ തന്നെ ആക്രമിച്ചതോടെ വൃദ്ധ നിലവിളിച്ചു.

ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്ക് അക്രമികളില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. എങ്കിലും ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

Also Read: യുവതിയുമായി നാടുവിട്ട യുവാവിന്‍റെ മൂക്ക് ഛേദിച്ച സംഭവം; യുവതിയുടെ ബന്ധുക്കള്‍ അറസ്റ്റില്‍

പിടിക്കപ്പെട്ട യുവാവിന്‍റെ പേര് അമരേന്ദര്‍. രക്ഷപ്പെട്ടോടിയത് അമരേന്ദറിന്‍റെ സുഹൃത്ത് സുരീന്ദര്‍. അമരേന്ദറിനെ ചോദ്യം ചെയ്‌തതില്‍ നിന്ന് ഇരുവരും നേരത്തെ ചെയ്‌ത കൊലപാതങ്ങളുടെ വിവരം ലഭിച്ചു. തുടക്കത്തില്‍ സീരിയല്‍ കില്ലിങ് ആണെന്ന നിഗമനത്തില്‍ ആയിരുന്നു പൊലീസ്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ നെക്രോഫീലിയയുടെ (മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക) ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.

ഒറ്റപ്പെട്ട് കഴിയുന്ന സ്‌ത്രീകളെ ലക്ഷ്യം വച്ച യുവാക്കള്‍: പിന്നീട് സുരീന്ദറിനായി പൊലീസ് വലവിരിച്ചു. ഒടുവില്‍ സുരീന്ദറും അറസ്റ്റിലായി. ബുധനാഴ്‌ചയാണ് ഇയാള്‍ പിടിക്കപ്പെട്ടത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ താമസിക്കുന്ന പ്രായമായ സ്‌ത്രീകളെ ആയിരുന്നു ഇരുവരും ലക്ഷ്യമിട്ടിരുന്നത്. രണ്ട് സ്‌ത്രീകളാണ് ഇവരുടെ ആക്രമണത്തിന് ഇരകളായത്.

Also Read: കാഞ്ചിയാറിലെ യുവതിയുടെ കൊലപാതകം : മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമെന്ന് പൊലീസ്

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിനാണ് വയലില്‍ നിന്ന് ഒരു സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. നഗ്‌നമാക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ഡിസംബര്‍ 17ന് ഇബ്രാഹിമാബാദ് ഗ്രാമത്തിലാണ് രണ്ടാമത്തെ സ്‌ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അരിമില്ലില്‍ ജോലി ചെയ്‌തു വരികയായിരുന്നു പ്രതികള്‍. ഇവര്‍ അശ്ലീല ചിത്രങ്ങള്‍ക്ക് അടിമകളായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. പൊലീസിന്‍റെ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.