ന്യൂഡൽഹി : ഡൽഹിയില്‍ രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് സുരക്ഷ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. ഇരയായ പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നതായും പെൺകുട്ടികളുടെ മൊഴി സിആർപിസി 164 പ്രകാരം രേഖപ്പെടുത്തുമെന്നും ഡൽഹി പൊലീസ് അറിയിച്ചു.
Also Read:ഫേസ്ബുക്ക് വഴി സൗഹൃദം; യുപിയിൽ ദളിത് യുവതിയെ ബലാത്സംഗം ചെയ്തു
സംഭവത്തിൽ സുരക്ഷ ഉദ്യോഗസ്ഥരായ സന്ദീപ്, നീരജ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇരുവരും ഡൽഹി കാന്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ശ്മശാനത്തിന് സമീപത്ത് വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെൺകുട്ടികളുടെ പരാതി.
തുടർന്ന് ബഹളം കേട്ട് പെൺകുട്ടികളുടെ സുഹൃത്തുക്കൾ എത്തി രക്ഷിച്ചെന്നും ഇവർ പൊലീസിന് മൊഴി നൽകിയിരുന്നു.