ETV Bharat / bharat

Alcohol in Delhi Metro| ഡൽഹി മെട്രോയ്‌ക്കുള്ളിൽ ഒരാൾക്ക് പൊട്ടിക്കാത്ത 2 കുപ്പി മദ്യവുമായി യാത്ര ചെയ്യാം, ചട്ടം പുതുക്കി അധികൃതർ - മദ്യം

ഡൽഹി മെട്രോയ്‌ക്കുള്ളിൽ മദ്യവുമായി യാത്ര ചെയ്യാൻ അനുമതി നൽകി ഡിഎംആർസി

2 sealed bottles of alcohol per person  Delhi Metro  Delhi Metro allowed alcohol  alcohol allowed in Delhi Metro  alcohol  ഡൽഹി മെട്രോ  ഒരാൾക്ക് പൊട്ടിക്കാത്ത 2 കുപ്പി മദ്യവുമായി യാത്ര  മദ്യം  മെട്രോയ്‌ക്കുള്ളിൽ മദ്യം
alcohol in Delhi Metro
author img

By

Published : Jun 30, 2023, 5:04 PM IST

ന്യൂഡൽഹി : ഡൽഹി മെട്രോയ്‌ക്കുള്ളിൽ മദ്യവുമായി യാത്ര ചെയ്യാൻ അനുമതി നൽകി അധികൃതർ. പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ച് ഒരാൾക്ക് രണ്ട് സീൽ ചെയ്‌ത മദ്യക്കുപ്പികളാണ് മെട്രോയിൽ കൊണ്ടുപോകാൻ അനുവാദമുള്ളത്. അതേസമയം മെട്രോ പരിസരത്ത് മദ്യം കഴിക്കുന്നത് ഇപ്പോഴും കർശനമായി നിരോധിച്ചിരിക്കുകയാണ്.

എയർപോർട്ട് എക്‌സ്‌പ്രസ് ലൈൻ ഒഴികെയുള്ള ഡൽഹി മെട്രോയിൽ അടുത്ത കാലം വരെ മദ്യം കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുകയായിരുന്നെന്ന് ഡിഎംആർസി (Delhi Metro Rail Corporation) അറിയിച്ചു. തുടർന്ന് സുരക്ഷ ചുമതലയുള്ള സിഐഎസ്എഫിലെയും ഡിഎംആർസിയിലെയും ഉദ്യോഗസ്ഥർ അടങ്ങിയ സമിതി യോഗം ചേർന്നാണ് ചട്ടത്തിൽ ഭേദഗതി ചെയ്‌തത്. പുതുക്കിയ പട്ടിക പ്രകാരം, എയർപോർട്ട് എക്‌സ്‌പ്രസ് ലൈനിലെ വ്യവസ്ഥകൾക്ക് തുല്യമായി ഒരാൾക്ക് രണ്ട് സീൽ ചെയ്‌ത മദ്യം ഡൽഹി മെട്രോയിൽ കൊണ്ടുപോകാവുന്നതാണ്.

എന്നാൽ യാത്രാവേളയിൽ മെട്രോ യാത്രക്കാർ ശരിയായ മര്യാദ പാലിക്കണമെന്ന് ഡിഎംആർസി അറിയിച്ചു. ഏതെങ്കിലും യാത്രക്കാരൻ മദ്യപിച്ച് അപമര്യാദയായി പെരുമാറിയാൽ അവർക്കെതിരെ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ഉചിതമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഐ ടി പാർക്കിൽ മദ്യം : കേരളത്തിൽ കഴിഞ്ഞ മാസം സംസ്ഥാനത്തെ തെരഞ്ഞെടുത്ത ഐ ടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിന് അനുമതി ലഭിച്ചിരുന്നു. ഇത്തരം മദ്യ വിതരണ കേന്ദ്രങ്ങൾക്ക് ക്ലബ്ബുകളുടെ മാതൃകയിൽ ഫീസ് ഈടാക്കാനായിരുന്നു തീരുമാനം. കൂടാതെ ബാർ ലൈസൻസ് തുക വർധിപ്പിക്കാനും സർക്കാരിന്‍റെ പുതിയ മദ്യനയത്തിലൂടെ തീരുമാനം ആയിരുന്നു.

കൃത്യമായ മദ്യ വിതരണ നിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും മദ്യം ഐ ടി പാർക്കുകളിൽ വിതരണം ചെയ്യുക. ഇത്തരം കേന്ദ്രങ്ങളുടെ പൂർണ ഉത്തരവാദിത്തം അതത് ഐ ടി കമ്പനികൾക്കായിരിക്കും. എന്നാൽ ഡ്രൈ ഡേ പഴയ രീതിയിൽ തന്നെ തുടരുമെന്നും സർക്കാർ നിർദേശിച്ചിരുന്നു. അതേസമയം ഐ ടി പാർക്കിൽ മദ്യം വിതരണം ചെയ്‌താലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഊന്നി പറഞ്ഞ് തീരുമാനത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു.

also read : ഐടി പാർക്കുകളില്‍ മദ്യം, ലൈസൻസ് ഫീ അടക്കം നിർണായക തീരുമാനങ്ങൾ: സംസ്ഥാന സർക്കാരിന്‍റെ പുതിയ മദ്യനയം ഇന്ന്

മദ്യത്തിന് വില കുറച്ച് തെലങ്കാന സർക്കാർ : മേയ്‌ മാസമാണ് തെലങ്കാനയിൽ സർക്കാർ മദ്യത്തിന് വില കുറച്ചത്. ബ്രാൻഡ് വ്യത്യസമില്ലാതെ ഓരോ ഫുൾ ബോട്ടിലിനും 40 രൂപയും 375 മില്ലി ലിറ്ററിന് 20 രൂപയും 180 മില്ലി ലിറ്ററിന് 10 രൂപയുമാണ് സർക്കാർ കുറച്ചിട്ടുള്ളത്. നിലവിൽ പുതുക്കിയ വിലയിലാണ് മദ്യം വിൽപന നടത്തുന്നത്. ഒരു വർഷം മുൻപ് തെലങ്കാനയിൽ മദ്യത്തിന് വില ഉയർത്തിയിരുന്നു.

also read : മദ്യത്തിന് വിലകുറച്ച് തെലങ്കാന; കുറയുന്നത് 40 രൂപ വരെ, പുതിയ നിരക്കുകള്‍ ഉടന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.