റായ്‌പൂര്‍: ഛത്തീസ്‌ഗഡിലെ കൊണ്ടഗാവോൻ ജില്ലയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ട് നക്‌സലുകൾ കൊല്ലപ്പെട്ടു. ജില്ല റിസര്‍വ് സംഘവുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി നക്‌സലുകള്‍ക്ക് പരിക്കേറ്റു. ഒരു എസ്‌എൽആർ തോക്ക്, 303 തോക്ക്, രണ്ട് 12 ബോര്‍ തോക്കുകൾ എന്നിവ കണ്ടെടുത്തു. പ്രദേശത്ത് തിരച്ചിൽ നടക്കുകയാണെന്ന് ഐജി ബസ്‌തര്‍ പി സുന്ദരാജ് അറിയിച്ചു.
Read more: ഛത്തീസ്‌ഗഡിൽ പൊലീസിന് നേരെ മാവോയിസ്റ്റ് ആക്രമണം
കഴിഞ്ഞ ദിവസം കൊണ്ടഗാവോൻ പ്രദേശത്തെ ക്വാറന്‍റൈൻ കേന്ദ്രങ്ങൾ പരിശോധിക്കാനെത്തിയ പൊലീസിന് നേരെ മാവോയിസ്റ്റ് ആക്രമണമുണ്ടായിരുന്നു. പൊലീസ് തിരിച്ചടിച്ചതിനെ തുടർന്ന് ഇവര്‍ കാടുകളിലേക്ക് രക്ഷപ്പെടുകയായിരുന്നു.