ഗുവഹത്തി: അസമിൽ സുരക്ഷ സേന രണ്ട് ഭീകരരെ വധിച്ചു. പുതുതായി രൂപംകൊണ്ട തീവ്രവാദ സംഘടനയിലുള്ള രണ്ട് പേരെയാണ് സൈന്യം വധിച്ചത്. അസമിലെ കൊക്രജാറിലാണ് സംഭവം. യുണൈറ്റഡ് ലിബറേഷൻ ഓഫ് ബോഡോലാന്‍റ് സംഘടനയിലെ പ്രവർത്തകരെയാണ് വധിച്ചതെന്ന് അസം പൊലീസ് അഡീഷണൽ ഡയറക്‌ടർ ജനറൽ ജി പി സിങ് അറിയിച്ചു.
വെള്ളിയാഴ്‌ച രാത്രിയാണ് ഓപ്പറേഷൻ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് തോക്കുകളും ഗ്രനേഡുകളും ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഒരാഴ്‌ച മുമ്പാണ് യുണൈറ്റഡ് ലിബറേഷൻ ഓഫ് ബോഡോലാന്‍റ് എന്ന പേരിൽ പുതിയ തീവ്രവാദ സംഘടന രൂപീകരിച്ചുവെന്ന പ്രഖ്യാപനമുണ്ടായത്.
ALSO READ: "പ്രധാനമന്ത്രി എല്ലാ ദിവസവും ജന്മദിനം ആഘോഷിച്ചെങ്കിൽ..!" പി. ചിദംബരം