ലഖ്‌നൗ: ഉത്തർപ്രദേശിൽ ബൈക്കിൽ ട്രക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. സഞ്ചയ് (22), രാജു (24) എന്നിവരാണ് മരിച്ചത്. ഇരുവരും യുപിയിലെ ജബർപൂർ സ്വദേശികളാണ്. ട്രക്ക് ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Also Read: രാം ക്ഷേത്ര ഭൂമി പ്രശ്‌നത്തിൽ പ്രതിഷേധിച്ച ആം ആദ്‌മി പ്രവർത്തകർ അറസ്റ്റിൽ
രണ്ട് യുവാക്കളും അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Also Read: എഐഎഡിഎംകെയെ പിളര്‍ത്താന്‍ ശശികല ശ്രമിക്കുന്നു; ഡി ജയകുമാർ