ബംഗളൂരു: വിജയപുര നഗരത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് കായികതാരങ്ങൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. സൊഹൽ(22), മഹാദേവ(20) എന്നിവരാണ് മരിച്ചത്.
മഹാരാഷ്ട്രയിലെ ബരാമട്ടിയിൽ നിന്ന് കബഡി ടൂർണമെന്‍റിൽ പങ്കെടുക്കാൻ കർണാടകയിലെ ബഗൽകോട്ട് ജില്ലയിലേക്ക് പോയ കായികതാരങ്ങളുടെ വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊൽഹാര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല.