കൊൽക്കത്ത: കൊൽക്കത്തയിലെ ലേക്ക് ടൗൺ പ്രദേശത്ത് സിനിമ തിയേറ്ററിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർക്ക് പരിക്ക്. ഒരുപാട് വർഷം പഴക്കമുള്ള ജയ സിനിമ തിയറ്ററിലാണ് അപകടം. മന്ത്രിയും പ്രദേശവാസിയുമായ സുജിത് ബോസ് സംഭവസ്ഥലം സന്ദർശിച്ചു.
തീ അണയ്ക്കാൻ കുറഞ്ഞത് 15 ഫയർ ടെൻഡറുകളാണ് വിന്യസിച്ചത്. കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിൽ താമസിക്കുന്ന തിയറ്ററിന്‍റെ മേൽനോട്ട ചുമതലയുള്ള ആളുടെ ഭാര്യ പാചകം ചെയ്തുകൊണ്ടിരുന്ന സ്റ്റൗവ്വിൽ നിന്നാകാം തീ പടർന്നത്. യുവതിയെ പൊള്ളലേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിപാലകനും പരിക്കേറ്റതായി ബോസ് പറഞ്ഞു.
Also read: ദേശീയ ഏകത പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ച് എംഎച്ച്എ
രാത്രി 9.15 ഓടെയാണ് തീപിടിത്തമുണ്ടായതെന്നും പിന്നീട് പ്രദേശത്തെ വൈദ്യുതി കണക്ഷൻ സ്വിച്ച് ഓഫ് ചെയ്തതായും ബിദാനഗർ പൊലീസ് സി പി സുപ്രതിം സർക്കാർ അറിയിച്ചു.