മുംബൈ: നാഗപദത്ത് മുംതാസ് ഷെയ്ഖിൻ്റെ വീട്ടിൽ നിന്ന് 71 ലക്ഷം രൂപ മോഷ്‌ടിച്ച കേസില്‍ രണ്ട് പേർ പിടിയിൽ.ഒരു സ്ത്രീയും ഒരു പുരുഷനുമാണ് പിടിയിലായത്. 56.82 ലക്ഷം രൂപയും 30,000 രൂപ വിലവരുന്ന മൊബൈൽ ഫോണും ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
യുവതിക്ക് 10,000 രൂപ വാഗ്‌ദാനം നൽകിയാണ് മോഷണത്തിന് കൂടെ കൂട്ടിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും മോഷ്‌ടിച്ച പണവുമായി മുംബൈയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് കടക്കുകയും തുടർന്ന് പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുകയുമായിരുന്നു. ചുരുങ്ങിയ ദിവസംകൊണ്ട് 14 ലക്ഷം രൂപ ഇരുവരും ചെലവാക്കിയതായി പൊലീസ് പറഞ്ഞു.