ബെംഗ്ലൂരു: കള്ളനോട്ട് കേസിൽ കർണാടകയിൽ രണ്ട് വിദേശികൾ അറസ്റ്റിൽ. ബെംഗളൂരുവിൽ അനധികൃതമായി താമസിച്ചിരുന്ന ഇവരെ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. വ്യാജ അമേരിക്കൻ ഡോളർ കൈവശം വച്ചതിനും, വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് താമസിച്ചതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പറഞ്ഞു.
സുബ്രഹ്മണ്യനഗറിൽ ഒരു ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് രണ്ട് കാമറോൺ സ്വദേശികൾ പിടിയിലായത്. പ്രതികളിലൊരാൾ മെഡിക്കൽ അറ്റൻഡന്‍റ് എന്ന പേരിലാണ് വിസ നേടിയിരുന്നത്. ഇയാളുടെ വിസ കാലാവധിയും അവസാനിച്ചിരുന്നു. മറ്റൊരാളുടെ റെക്കോർഡുകൾ ഇതുവരെ ലഭ്യമായിട്ടില്ല.
വ്യാജ അമേരിക്കൻ ഡോളറുമായി ബന്ധപ്പെട്ടാണ് പ്രതികൾ അറസ്റ്റിലായത്. 10 ലക്ഷം ഇന്ത്യൻ രൂപയ്ക്ക് പകരമായി ഒരു കോടി ഡോളർ നൽകാമെന്ന് പറഞ്ഞ് നിരവധി പേരെ കബളിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Also Read: കർണാടകയില്‍ ദുരഭിമാനക്കൊല;ദളിത് യുവാവിനെയും കാമുകിയെയും കെട്ടിയിട്ട് മർദിച്ച് കൊന്നു
80 ലക്ഷം രൂപയുടെ വ്യാജ അമേരിക്കൻ ഡോളറും മറ്റ് വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. സുബ്രഹ്മണ്യനഗർ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.