ETV Bharat / bharat

30 കല്യാണം, ആദ്യം തങ്ങളുടേത് വേണമെന്ന് ആവശ്യം... പിന്നെ തമ്മിലടി, ഒടുവില്‍ പൊലീസ് എത്തി

30ലധികം കല്യാണങ്ങളാണ് ക്ഷേത്രത്തിൽ നടത്തേണ്ടിയിരുന്നത്. ശാരീരിക അകലം ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ വധു-വരന്മാരുടെ ബന്ധുക്കൾ പാലിച്ചിരുന്നില്ല.

author img

By

Published : Aug 21, 2021, 10:38 AM IST

Two Families Fight in Kundrathur Temple For Performing Wedding Rituals First  വിവാഹം ആദ്യം നടത്താൻ വധു-വരന്മാരുടെ ബന്ധുക്കൾ തമ്മിൽ ക്ഷേത്രത്തിൽ അടിപിടി  വീഡിയോ വൈറൽ  ആവണി  കുന്ദ്രത്തൂർ
വിവാഹം ആദ്യം നടത്താൻ വധു-വരന്മാരുടെ ബന്ധുക്കൾ തമ്മിൽ ക്ഷേത്രത്തിൽ അടിപിടി; വീഡിയോ വൈറൽ

ചെന്നൈ: വിവാഹ ചടങ്ങുകൾക്കിടെ രണ്ട് വിവാഹ പാർട്ടികളുടെ ബന്ധുക്കൾ തമ്മിൽ സംഘർഷം. ചെന്നൈ കുന്ദ്രത്തൂരിലെ ക്ഷേത്രത്തിലാണ് സംഭവം. ആദ്യം വിവാഹം നടത്താനായാണ് ഇരു വിവാഹ പാർട്ടികളുടെയും ബന്ധുക്കൾ തമ്മിലടിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

ആവണി മാസത്തിലെ പ്രത്യേക ദിവസം വിവാഹം നടത്തുന്നത് ശുഭലക്ഷണമായാണ് തമിഴ് ജനത കണക്കാക്കുന്നത്. മുൻകൂർ ബുക്കിങിന്‍റെ അടിസ്ഥാനത്തിൽ 15 മിനിട്ടിന്‍റെ ഇടവേളയിലാണ് ക്ഷേത്രത്തിൽ ഓരോ വിവാഹവും നടക്കുന്നത്.

30ലധികം കല്യാണങ്ങളാണ് ക്ഷേത്രത്തിൽ ബുക്ക് ചെയ്തിരുന്നത്. ശാരീരിക അകലം ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ ഒന്നും വധു-വരന്മാരുടെ ബന്ധുക്കൾ പാലിച്ചിരുന്നില്ല. ക്ഷേത്രത്തിനകത്തേക്ക് ബന്ധുക്കളെ പ്രവേശിപ്പിക്കാതിരുന്നതിനാൽ ക്ഷേത്രത്തിന് പുറത്താണ് അവർ ഒത്തുകൂടിയത്.

Also Read: ഉപ്പുസത്യഗ്രഹ ഓർമയില്‍ ഇഞ്ചുടി, അവഗണനയില്‍ നശിക്കുന്നത് ധീരരക്തസാക്ഷികളുടെ മണ്ണ്

പുറത്തുണ്ടായിരുന്നവർ വിവാഹം ആദ്യം നടത്തുന്നതിനായി നടത്തിയ വാക്കേറ്റം കയ്യാങ്കളിയിൽ അവസാനിക്കുകയായിരുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.