പട്‌ന: ബിഹാറില്‍ മൂന്ന് മന്ത്രിമാര്‍ക്കും രണ്ട് ഉപമുഖ്യമന്ത്രിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഉപമുഖ്യമന്ത്രിമാരായ രേണു ദേവി, തര്‍ക്കിഷോര്‍ പ്രസാദ്, മന്ത്രിമാരായ സുനില്‍ കുമാര്‍, വിജയ് കുമാര്‍ ചൗധരി, അശോക് ചൗധരി എന്നിവര്‍ക്കാണ് രോഗം.
താനുള്‍പ്പെടെ അഞ്ച് മന്ത്രിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി തര്‍ക്കിഷോര്‍ പ്രസാദ് ട്വീറ്റ് ചെയ്തു. നിലവില്‍ ആരോഗ്യ നിലയില്‍ പ്രശ്നങ്ങള്‍ ഇല്ലെന്നും വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണെന്നും തര്‍ക്കിഷോര്‍ പ്രസാദ് അറിയിച്ചു. തങ്ങളുമായി ബന്ധപ്പട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
അതിനിടെ സര്‍ക്കാര്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ജനുവരി ആറ് മണി വരെയാണ് കര്‍ഫ്യു. വൈകിട്ട് അഞ്ച് 10 മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെയാണ് നിയന്ത്രണം. 2,223 സജീവ കൊവിഡ് കേസുകള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്.