ETV Bharat / bharat

ഒരു ശുചിമുറിയിൽ രണ്ട് ക്ലോസറ്റുകൾ, ഉദ്ഘാടനം ചെയ്‌തത് എം.കെ സ്റ്റാലിന്‍ ; 'വേര്‍തിരിവ്' വരുമെന്ന് വിവാദത്തില്‍ വിശദീകരണം - തമിഴ്‌നാട് മുഖ്യമന്ത്രി

തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ സ്‌റ്റേറ്റ് ഇൻഡസ്ട്രീസ് പ്രമോഷൻ കോർപറേഷന് വേണ്ടി നിർമിച്ച കെട്ടിടത്തിലാണ് രണ്ട് ക്ലോസറ്റുകളുള്ള ശുചിമുറി

Two toilets in a single bathroom in Sriperumbudur  Sriperumbudur bathroom controversy  Two commodes side by side in Sriperumbudur  Sriperumbudur latest news  Two commodes side by side at SIPCOT building  ചെന്നൈ  തമിഴ്‌നാട്  ഒരു ശുചിമുറിയിൽ രണ്ട് ക്ലോസറ്റ്  Two commodes built inside a single single bathroom  cm stalin  two commodes in a single toilet  സ്‌റ്റേറ്റ് ഇൻഡസ്ട്രീസ് പ്രൊമോഷൻ കോർപ്പറേഷൻ  ശ്രീപെരുമ്പത്തൂർ  തമിഴ്‌നാട് മുഖ്യമന്ത്രി  എം കെ സ്‌റ്റാലിൻ
ഒരു ശുചിമുറിൽ രണ്ട് ക്ലോസറ്റുകൾ; ചിരിപടർത്തി തമിഴ്‌നാട്ടിൽ നിന്നുള്ള ചിത്രം
author img

By

Published : Oct 12, 2022, 7:23 PM IST

ചെന്നൈ (തമിഴ്‌നാട്) : ഒരു ശുചിമുറിയിൽ രണ്ട് ക്ലോസറ്റുകള്‍ വന്നതിന്‍റെ ചിത്രം ഒരുപോലെ ചിരിയും വിമര്‍ശനവും ഉയര്‍ത്തുകയാണ് തമിഴകത്ത്. ശ്രീപെരുമ്പത്തൂരിലെ സർക്കാർ കെട്ടിടത്തിലാണ് രണ്ട് ക്ലോസറ്റുകളുള്ള ശുചിമുറി. തമിഴ്‌നാട് സ്‌റ്റേറ്റ് ഇൻഡസ്ട്രീസ് പ്രമോഷൻ കോർപറേഷന് വേണ്ടി നിർമിച്ച കെട്ടിടത്തിലാണ് ഇങ്ങനെയൊരു ശുചിമുറി.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ വീഡിയോ കോൺഫറൻസിലൂടെ തിങ്കളാഴ്ചയാണ്(10-10-2022) കെട്ടിടം ഉദ്ഘാടനം ചെയ്‌തത്. ഇതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിൽ ശുചിമുറിയുടെ ചിത്രം പ്രചരിച്ചത്. ശുചിമുറിയിലെ സ്വകാര്യതയെക്കുറിച്ച് ചോദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ഒരു ശുചിമുറിയിൽ രണ്ട് ക്ലോസറ്റുകൾ, ഉദ്ഘാടനം ചെയ്‌തത് എം.കെ സ്റ്റാലിന്‍ ; 'വേര്‍തിരിവ്' വരുമെന്ന് വിവാദത്തില്‍ വിശദീകരണം

നിർമാണം പൂർത്തിയാക്കാതെ ഉദ്ഘാടനം നടത്താൻ സർക്കാർ ധൃതി പിടിച്ചതാണോ എന്നും ചിലർ ചോദിച്ചു. എന്നാൽ സംഭവം അത് തന്നെയാണെന്ന് സമ്മതിച്ച്‌ തടിതപ്പിയിരിക്കുകയാണ് അധികൃതർ. കെട്ടിടത്തിന്‍റെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതേയുള്ളൂവെന്നും ക്ലോസറ്റുകൾക്കിടയിൽ ഭിത്തി നിർമിക്കുമെന്നും സിപ്‌കോട്ട് പ്രൊജക്‌ട്‌ ഓഫിസർ കവിത പറഞ്ഞു.

ഒറ്റ മുറിയിലെ ക്ലോസറ്റുകളുടെ ചിത്രം ചിരിപടർത്തുന്നുണ്ടെങ്കിലും വലിയ വിമർശനങ്ങൾക്കാണ് ഇത് വഴിവച്ചിരിക്കുന്നത്.1.80 കോടി രൂപയാണ് നിർമാണ ചിലവ്. ഇത്രയും തുക ചെലവാക്കി നിര്‍മിച്ച കെട്ടിടത്തിന്‍റെ ഗുണനിലവാരത്തെ പറ്റിയും ആരോപണം ഉയരുന്നുണ്ട്.

ഒരു മാസം മുമ്പ് കോയമ്പത്തൂരിലും സമാന രീതിയിൽ ക്ലോസറ്റുകള്‍ സ്ഥാപിച്ചത് സമൂഹ മാധ്യമങ്ങളിൽ ചിരി പടർത്തിയിരുന്നു. കോയമ്പത്തൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍റെ പേരില്‍ അമ്മന്‍കുളം ഏരിയയില്‍ നിര്‍മിച്ച കമ്യൂണിറ്റി ടോയ്‌ലറ്റ് കോംപ്ലക്‌സിലായിരുന്നു അമളി പറ്റിയത്. ചിത്രങ്ങൾ വൈറലായതിന് പിന്നാലെ കോയമ്പത്തൂര്‍ കോര്‍പറേഷനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.