ETV Bharat / bharat

ജനസംഖ്യ നിയന്ത്രണം; അസം മുഖ്യമന്ത്രി മതപണ്ഡിതരുമായി കൂടിക്കാഴ്‌ച നടത്തും - Two children policy

ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാർഥി സംഘടനകളുമായി ഹിമന്ത വിശ്വ ശർമ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

ജനസംഖ്യ നിയന്ത്രണം  അസം ജനസംഖ്യ നിയന്ത്രണം  അസമിലെ ജനസംഖ്യ നിയന്ത്രണം  അസം മുഖ്യമന്ത്രി മതപണ്ഡിതരുമായി കൂടിക്കാഴ്‌ച  ജനസംഖ്യ നിയന്ത്രണം  'രണ്ട് കുട്ടികൾ നയം'  Assam CM to meet 150 Muslim intellectuals  assam two children policy  assam population policy  Two children policy  Assam CM to meet 150 Muslim intellectuals
ജനസംഖ്യ നിയന്ത്രണം; അസം മുഖ്യമന്ത്രി 150 മതപണ്ഡിതരുമായി കൂടിക്കാഴ്‌ച നടത്തും
author img

By

Published : Jul 4, 2021, 9:15 AM IST

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത വിശ്വ ശർമ 150ഓളം മുസ്ലീം മത പണ്ഡിതരുമായി കൂടിക്കാഴ്‌ച നടത്തും. ജനസംഖ്യ നിയന്ത്രണ നയത്തെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനാണ് കൂടിക്കാഴ്‌ച. ജൂൺ മാസത്തിൽ അസമിലെ മുസ്ലീം വിദ്യാർഥികളുമായി ചർച്ച നടത്തിയെന്നും 150ഓളം മതപണ്ഡിതരുമായി കൂടിക്കാഴ്‌ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അസം സർക്കാരിന്‍റെ രണ്ട് കുട്ടി നയം

സംസ്ഥാനത്ത് ജനസംഖ്യ വർധനവ് പ്രധാന പ്രശ്‌നമാണെന്നും ഈ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസമിലെ സാഹചര്യം മനസിലാകാത്തവരാണ് വിവാദങ്ങൾ സൃഷ്‌ടിക്കുന്നത്. ഞാൻ ബിജെപി മുഖ്യമന്ത്രി ആയതിനാലും കൂടുതൽ വിവാദത്തിന് സാഹചര്യമൊരുക്കുകയാണ്. അസമിൽ മറ്റ് 'വിവാദങ്ങൾ' ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹത്തിലെ ദാരിദ്രവും ന്യൂനപക്ഷ വിഭാഗത്തിലെ നിരക്ഷരതയും തുടച്ചു മാറ്റാൻ ശ്രമിക്കുമ്പോൾ ആ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായത്തിനിടയിലെ ദാരിദ്രം തുടച്ചു നീക്കാനായി രണ്ട് കുട്ടികൾ മതിയെന്ന പോളിസി നടപ്പാക്കുകയാണ് ഏക മാർഗമെന്നും ചൊവ്വാഴ്‌ച അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അതേസമയം തോട്ടം തൊഴിലാളികൾ, പട്ടികജാതി, പട്ടികവർഗ സമുദായങ്ങളിലെ അംഗങ്ങൾ എന്നിവരെ ഈ നയത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ആനുകൂല്യങ്ങളിൽ മുൻഗണന

വായ്‌പ എഴുതിത്തള്ളൽ ഉൾപ്പെടെയുള്ള സർക്കാർ ആനുകൂല്യങ്ങൾക്കുള്ള യോഗ്യതയെ പുതിയ ജനസംഖ്യ നയം ബാധിക്കുമെന്നും വരും ദിവസങ്ങളിൽ നയം പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ 2021 ജനുവരി ഒന്ന് മുതൽ സർക്കാർ ജോലികൾക്ക് അയോഗ്യരാക്കുവാനുള്ള നിർദേശത്തിന് അസം സർക്കാർ നേരത്തേ അംഗീകാരം നൽകിയിരുന്നു. യുണീക് ഐഡിന്‍റിഫിക്കേഷൻ ഇന്ത്യയുടെ ഡാറ്റ പ്രകാരം 2021ഓടെ അസമിലെ ജനസംഖ്യ 36 മില്യൺ കടക്കുമെന്നാണ് പ്രവചനം.

READ MORE: സർക്കാർ ആനുകൂല്യം ലഭ്യമാകുന്നതിന് 'രണ്ട് കുട്ടികൾ നയം' നടപ്പാക്കുമെന്ന് അസം മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.